അനന്തരാവകാശം

ഇസ് ലാമിലെ അനന്തരാവകാശ നിയമങ്ങള്‍

ഇല്‍മുല്‍ ഫറാഇള് എന്നാണ് ഇതിന് അറബിയില്‍ പറയുക. ഫറാഇള് എന്നാല്‍ മരണപ്പെട്ട ആളുടെ സ്വത്തില്‍ അവകാശികള്‍ക്കുള്ള നിര്‍ണ്ണിതമായ ഓഹരികള്‍ എന്നാണര്‍ത്ഥം. ഇതിന്റെ ഭാഷാര്‍ത്ഥം ‘നിര്‍ണ്ണയിക്കപ്പെട്ടവ’ എന്നാണ്.

നബി പറഞ്ഞു: ”നിങ്ങള്‍ ഫറാഇള് ( അനന്താവകാശ നിയമങ്ങള്‍ ) പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് അറിവിന്റെ പകുതിയാണ്. അത് മറന്ന് പോകുന്നതുമാണ്. എന്റെ സമുദായത്തില്‍ നിന്ന് ആദ്യമായി നീക്കപ്പെടുന്ന കാര്യമാണത്.”

മരിച്ചവന്റെ ആസ്തിയും ബാധ്യതകളും

ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ആസ്തികളുമായി ബന്ധപ്പെടുന്ന ബാധ്യതകള്‍ അഞ്ചെണ്ണമാണ്. അവ താഴെ പറയുന്നു:

1.അയാളുടെ ആസ്തികളുമായി നേരിട്ടു ബന്ധപ്പെടുന്ന ബാധ്യതകള്‍. ഉദാഹരണം സകാത്ത്, മറ്റുള്ളവരുടെ പണമായി കൈവശമുള്ളത്, അന്യായമായി കൈവശത്തിലിരിക്കുന്നത്…………….

2.മയ്യിത്ത് സംസകരണ ചെലവുകള്‍

3.അയാള്‍ വീട്ടാന്‍ ബാധ്യസ്ഥതയുള്ള കടങ്ങള്‍

4.ഇവ മൂന്നും കഴിച്ച് ബാക്കിയുള്ളതിന്റെ മൂന്നിലൊന്നില്‍ കവിയാത്ത വസിയ്യത്ത്.

5. ഇവ നാലും കഴിച്ച് ബാക്കി അനന്തരാവകാശികളുടെ അവകാശമായി ഉള്ളതാണ്.

അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍

1. അടിമ

2. കൊലയാളി (കൊല്ലപ്പെട്ടവന്റെ അവകാശിയാണ് കൊലയാളിയെങ്കില്‍ അനന്തരാവകാശമില്ല.)
നബി പറഞ്ഞു: കൊലയാളിക്ക് കൊല്ലപ്പെട്ടവരുടെ സ്വത്തില്‍ അനന്തരാവകാശമില്ല

3. മതത്തിലുള്ള വ്യത്യാസം

Topics