ഖുര്‍ആനില്‍ ജഹന്നമെന്ന പദം മുപ്പതിലേറെ തവണ ആവര്‍ത്തിക്കുന്നുണ്ട്. ഖുര്‍ആനിക ഭാഷ്യമനുസരിച്ച് വിവിധ തട്ടുകളുള്ള അതിഭീകരമായ ഒരു ശിക്ഷാകേന്ദ്രമാണ് നരകം(അല്‍ഹിജ്‌റ് 44).
നരകത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിശദമായി വിവരിക്കുന്നുണ്ട്. നരകവാസികള്‍ക്ക് ശിക്ഷ തുല്യമല്ല. കുറ്റങ്ങളുടെ തോതനുസരിച്ച് ശിക്ഷ വ്യത്യാസപ്പെട്ടിരിക്കും. ആളിക്കത്തുന്ന അഗ്നിയാണ് നരകത്തിന്റെ പ്രത്യേകത. ജഹന്നം, ഹുത്വമ, സഈര്‍, സഖര്‍, ജഹീം, ഹാവിയ, വൈല്‍ തുടങ്ങി നരകത്തെ വിവിധപേരുകളിലാണ് വിശേഷിപ്പിക്കുന്നത്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യവും വര്‍ധിക്കുന്നു. കുറ്റവാളികളെ താന്താങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട നരകത്തില്‍ പാര്‍പ്പിക്കുകയുംചെയ്യുന്നു. ഹൃദയത്തിലേക്ക് കത്തിപ്പടരുന്ന അഗ്നിയാണ് ജഹന്നം. ജഹന്നം എന്ന കല്‍പനയിലൂടെ ശിക്ഷയെക്കുറിച്ചുള്ള ഏറ്റവും സംഭീതമായ മുന്നറിയിപ്പുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്. നരകശിക്ഷയെക്കുറിച്ച് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഏതാനും സൂക്തങ്ങള്‍ താഴെകൊടുക്കുന്നു.
‘നിങ്ങളിലാരുംതന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്റെ നാഥന്റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്. പിന്നെ സൂക്ഷ്മത പാലിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തും. അക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയുംചെയ്യും'(മര്‍യം 71,72)
‘നിസ്സംശയം അവര്‍ ഹുത്വമയില്‍ എറിയപ്പെടുകതന്നെ ചെയ്യും. ഹുത്വമ എന്താണെന്ന് നിനക്ക് അറിയാമോ ? അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്. നാട്ടിയുയര്‍ത്തിയ സ്തംഭങ്ങളിലായി അവരുടെ മേല്‍ മൂടപ്പെടുന്നതും.'(അല്‍ മാഊന്‍4-7)
‘അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയംവേണ്ട; അവര്‍ നരകത്തീയില്‍ കത്തിയെരിയും'(അന്നിസാഅ് 10).
‘തീര്‍ച്ചയായും ഈ കുറ്റവാളികള്‍ വ്യക്തമായ വഴികേടിലാകുന്നു. തികഞ്ഞ ബുദ്ധിശൂന്യതയിലും. ഇവരെ മുഖം നിലത്തുകുത്തിയവരായി നരകത്തിലേക്ക് വലിച്ചിഴക്കുന്ന ദിനം; അന്ന് അവരോട് പറയും. നിങ്ങള്‍ നരകസ്പര്‍ശം ആസ്വദിച്ചുകൊള്ളുക'(അല്‍ഖമര്‍ 47-48).
‘അവരുടെ തലക്കുമീതെ തിളച്ചവെള്ളം ഒഴിക്കും. അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും'(അല്‍ഹജ്ജ് 19,20)
‘തീര്‍ച്ചയായും ‘സഖൂം’ വൃക്ഷമാണ് പാപികള്‍ക്കാഹാരം. ഉരുകിയ ലോഹം പോലെയാണത് . ചൂടുവെള്ളം പോലെ വയറ്റില്‍കിടന്ന് അത് തിളച്ചുമറിയും'(അദ്ദുഖാന്‍ 43-46)
‘കയ്പുള്ള മുള്‍ച്ചെടിയില്‍നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല. അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിന് ശമനമേകുകയുമില്ല'(അല്‍ ഗാശിയ 6,7).
‘എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. ‘(അല്‍ഹജ്ജ് 19,)
‘അവരുടെ കുപ്പായങ്ങള്‍ കട്ടിത്താറുകൊണ്ടുള്ളതായിരിക്കും. തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ പൊതിയും'(ഇബ്‌റാഹീം 50).
Add Comment