ആരോഗ്യം-Q&A

ഗ്യാസ് ട്രബ്ള്‍ ഉള്ളവര്‍ നമസ്‌കരിക്കേണ്ടതെങ്ങനെ ?

ചോ: എനിക്ക് ഗ്യാസ് ട്രബ്ള്‍ ഉണ്ട്. പലപ്പോഴും അധോവായു പോകുന്നതിനാല്‍ നമസ്‌കരിക്കുന്നതിനായി ഒന്നിലേറെതവണ വുദു എടുക്കേണ്ടിവരുന്നു. ജോലിസ്ഥലത്ത് എല്ലായ്‌പോഴും കാലുനനക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്. കാലുനനയ്ക്കാതെ വുദു എടുക്കാന്‍ വല്ല വഴിയുമുണ്ടോ?

===========

ഉത്തരം: താങ്കള്‍ ആദ്യം ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. താങ്കളുടെ തെറ്റായ ഭക്ഷണരീതിയാണോ ഗ്യാസ് ട്രബല്‍ന് കാരണമാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി അതല്ല, ആരോഗ്യപ്രശ്‌നമാണെങ്കില്‍ താങ്കള്‍ ഇളവുനല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ പെടും.

അതായത്, നമസ്‌കാരത്തിന് തൊട്ടുമുമ്പ് വുദുവെടുത്താല്‍ മാത്രം മതിയാകും. അതിനുശേഷം വുദുമുറിയുന്നതിന് കാരണമായ അധോവായു പുറപ്പെട്ടാലും അതെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല.

ജോലിസ്ഥലത്തായിരിക്കുമ്പോള്‍കാലുകഴുകുന്നതിനെപ്പറ്റി പറയാം. അതിനായി താങ്കള്‍ വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ വുദുഎടുത്ത് സോക്‌സ്(കാലുറ) ധരിച്ചാല്‍ മതി. പിന്നെ ജോലിക്കിടയില്‍ നമസ്‌കരിക്കാനായി വുദുവിനൊടുവില്‍ കാല് കഴുകുന്നതിനുപകരം കാലുറയില്‍ തടവുക. ജോലിയിലായിരിക്കുവോളം (ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍മാത്രം) അപ്രകാരംചെയ്താല്‍ മതി. വീട്ടിലെത്തിക്കഴിഞ്ഞാല്‍ കാലുറ അഴിച്ച് അടുത്ത വുദുഎടുക്കുമ്പോള്‍ കാലുകഴുകണം.

 

Topics