സാമ്പത്തികം Q&A

തവണവ്യവസ്ഥയില്‍ അധികതുക പലിശയാണോ ?

ചോ: ഞാന്‍ ഒരു ലാപ്‌ടോപ്പ് ഇന്‍സ്റ്റാള്‍മെന്റില്‍(തവണവായ്പ) വാങ്ങാന്‍ ഉദ്ദേശിക്കുന്നു. 8575 രൂപ ഏഴുതവണകളായി അടച്ചാല്‍ 60025 രൂപയാണ് എനിക്കതിനായി മുടക്കേണ്ടി വരിക. അതേസമയം രൊക്കംപണം കൊടുത്താല്‍ 51352 രൂപയ്ക്ക് എനിക്കത് സ്വന്തമാക്കാനാകും. ഇവിടെ തവണവ്യവസ്ഥയില്‍ ഞാന്‍ മുടക്കുന്ന അധികതുക പലിശയാണോ ? എങ്കില്‍ ഈ രീതിയില്‍ സാധനങ്ങള്‍ വാങ്ങുന്നത് നിഷിദ്ധമല്ലേ ?

ഉത്തരം: യഥാര്‍ഥവിലയില്‍നിന്നും കൂടുതല്‍ തുകമുടക്കി തവണവ്യവസ്ഥയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണ്. ഒരു സാധനത്തിന് രൊക്കംപണം, തവണവ്യവസ്ഥ എന്നീ രീതിയില്‍ രണ്ടുവില ഇടുന്ന സമ്പ്രദായം ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ഈ ഇടപാടില്‍ ഏര്‍പ്പെടുന്നതില്‍ യാതൊരു തടസ്സവുമില്ല. അധികതുക ഈടാക്കുന്നത് പലിശയുമല്ല. കാരണം, അതിന്റെ വില വാങ്ങുന്ന സമയത്തുതന്നെ നിര്‍ണിതമാണ്.

Topics