ചോദ്യം: ബാങ്കിന്റെ കൈവശമുള്ള വീട് ഇന്‍സ്റ്റാല്‍മെന്റായി പലിശസഹിതമുള്ള തുക നല്‍കി വാങ്ങുന്നതില്‍ മതപരമായ വിധി എന്താണ് ?
—————–
ഉത്തരം: ബാങ്ക് ഒരു നിശ്ചിത തുകനല്‍കി കൈവശപ്പെടുത്തിയ വീട് ആനുപാതികമായി അധികം വിലയ്ക്ക് വില്‍ക്കുന്ന രീതിയാണ് ഇസ് ലാമില്‍ അനുവദനീയമായിട്ടുള്ളത്. ഇതിനെ ഇസ് ലാമിക ധനകാര്യസ്ഥാപനങ്ങള്‍ മുറാബഹ എന്ന് പറയുന്നു. എന്നാല്‍ പലിശ നല്‍കിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇസ് ലാമില്‍ അനുവദനീയമല്ല.
ഇവ്വിഷയത്തില്‍ പ്രമുഖ ധനകാര്യ വിദഗ്ധനും കൗണ്‍സിലറുമായ ഡോ. മുന്‍ദിര്‍ കഹ്ഫ് പറയുന്നു:
ഇസ് ലാമിക് ബാങ്ക് വാങ്ങുന്ന വസ്തു അധികവിലയ്ക്ക് ഇന്‍സ്റ്റാല്‍മെന്റായി നല്‍കുന്ന രീതിയാണ് മുറാബഹ; അതാണ് ഇസ് ലാമില്‍ അനുവദനീയവും.
വസ്തു കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതാണ് മറ്റു പലിശാധിഷ്ഠിത ഇന്‍സ്റ്റാല്‍മെന്റുകളെ അപേക്ഷിച്ച് മുറാബഹയിലുള്ള വ്യത്യാസം. പലിശാധിഷ്ഠിത ഇന്‍സ്റ്റാല്‍മെന്റ് നിങ്ങള്‍ വസ്തുവിന് വാടക കൊടുക്കുന്നത് പോലെയാണ്.
അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍
Add Comment