ദൈനംദിന ജീവിതത്തില്‍ എപ്പോഴും തിരക്കുള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതിയും വെള്ളം കുടിയുമെല്ലാം പലപ്പോഴും പല രീതിയിലാണ്. വെള്ളം കുടിക്കുമ്പോള്‍തന്നെ നിന്നുകൊണ്ടാവും കുടിക്കുക. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരില്‍ പലതരത്തിലുള്ള അസുഖങ്ങള്‍ കണ്ടുവരുന്നുണ്ട്. വയറിനേയും, ആമാശയത്തിനേയും ബാധിക്കുന്ന പലതരത്തിലുള്ള അസുഖങ്ങളാണ് കാണുന്നത്. വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും, അത് അടിവയറ്റിലേക്ക് വീഴുകയും ചെയ്യുന്നു. അത് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ബാധിക്കുന്നു.
തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയേയും ബാധിക്കുന്നതിന് കാരണമാകുന്നു. പ്രധാനമായും ഇത് ദോഷകരമായി ബാധിക്കുന്നത് വൃക്കകളെയാണ്. നിന്ന് കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വൃക്കയില്‍ ഫില്‍റ്റെറേഷന്‍(അരിക്കുക) കൃത്യമായി നടക്കില്ല. അതുകൊണ്ട് മാലിന്യമായത് മൂത്രസഞ്ചിയിലോ രക്തത്തിലോ കലരുകയും ചെയ്യും. കൂടാതെ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധിവാതത്തിനും കാരണമാകുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
പ്രവാചകന്‍ മുഹമ്മദ് (സ) എല്ലായ്‌പ്പോഴും ഇരുന്നുകൊണ്ടാണ് വെള്ളം കുടിച്ചിരുന്നതെന്ന് ഹദീസുകളില്‍ കാണാന്‍ കഴിയുന്നു. നിന്ന് വെള്ളം കുടിക്കുന്നതിനെ അദ്ദേഹം വിലക്കിയതായും നിവേദനങ്ങള്‍ വന്നിട്ടുണ്ട്.
Add Comment