കച്ചവടം

ബൈഅ് അഥവാ കച്ചവടം

ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്നു പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാനം. അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. തൊഴിലുകളില്‍ ഏറ്റവും ഉത്തമ തൊഴിലേതാണെന്നു നബിയോടു ചോദിച്ചപ്പോള്‍ മനുഷ്യന്‍ കൈകൊണ്ടു ചെയ്യുന്ന തൊഴിലുകളും ഗുണകരങ്ങളായ കച്ചവടങ്ങളും എന്നു നബി മറുപടി പറഞ്ഞു. കച്ചവടം സാധുവാകാന്‍ വിറ്റ സാധനം വാങ്ങിയ വ്യക്തിക്കു വിട്ടു കൊടുത്തുവെന്ന്, വിറ്റവന്‍ മൊഴിയണം. അതു തമാശയായാലും മതി.

കച്ചവടത്തെ മനസ്സില്‍ കരുതി ഇന്നതിനു പകരമായി ഇതു ഞാന്‍ നിന്ക്കു വിറ്റിവെന്നോ കൈവശം തന്നുവെന്നോ ഇന്നത് ഇന്ന വസ്തുവിന് പകരം ഞാന്‍ നിനക്കാക്കിയിരിക്കുന്നവെന്നോ വില്‍ക്കുന്നവന്‍ പറയണം. വാങ്ങുന്നവന്‍ ”ഞാനതു സ്വീകരിച്ചു.ഞാന്‍ തൃപ്തിപ്പെട്ടു, ഞാന്‍ എടുത്തു, ഞാന്‍ ഉടമയാക്കി തുടങ്ങിയ വാക്കുകള്‍ വാങ്ങുന്നവന്‍ മൊഴിയുന്നത് ഉദാഹരണമാണ്. വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും സംബന്ധിച്ച സംതൃപ്തി മാത്രമാണ് കച്ചവടം എന്ന നബി വചനമാണ് ഈ നിബന്ധനയുടെ അടിസ്ഥാനം. സംതൃപ്തി എന്നതു മനസ്സില്‍ മറഞ്ഞിരിക്കുന്നതാകയാല്‍ പരസ്പരം അറിയാത്ത പക്ഷം അക്കാര്യം പരസ്പരം അറിയാന്‍ സാദ്ധ്യമല്ല. പരസ്പരം പറഞ്ഞറിയിക്കുകയെന്ന നിബന്ധന ഒഴിച്ചു നിര്‍ത്തി നടത്തപ്പെടുന്ന ഇടപാട് കച്ചവടമാകുകയില്ല. മാംസം, റൊട്ടി മുതലായ വസ്തുക്കളുടെ ഇടപാട് നാട്ടുസമ്പ്രദായ പ്രകാരം കച്ചവടമായി ഗണിച്ചു വരുന്നതിനാല്‍ ആ വസ്തുക്കളുടെ കേവല ക്രയവിക്രയം കച്ചവടമായിത്തീരും. പക്ഷെ ഈ നിലപാട് ഭൂമി, മൃഗം തുടങ്ങിയവയെ സംബന്ധിച്ച ഇടപാടുകള്‍ക്കു ബാധകമല്ല.

വാങ്ങുന്നവനും വില്‍ക്കുന്നവനും വില്‍പന വസ്തുവിനെയും അതിനു നിശ്ചയിച്ച വിലയെയും സംബന്ധിച്ചു യോജിപ്പിലെത്തുകയെന്നതാണ് കച്ചവടത്തിന്റെ മര്‍മ്മം. യോജിച്ച് വാക്കുമൂലം വെളിപ്പെടുത്തിയില്ലെങ്കിലും ദോഷമില്ല. വാങ്ങുകയും വില്ക്കുകയും ചെയ്ത വ്യക്തികളോട് ഒരു മദ്ധ്യവര്‍ത്തി വിറ്റവനോട് ‘ നീ വിറ്റുവോ’ എന്നും വാങ്ങിയവനോട് ‘നീ ഇതു വാങ്ങിയോ എന്നും ചോദിക്കുകയും രണ്ടുപേരും സമ്മതിക്കുകയും ചെയ്താല്‍ ആ കച്ചവടം അംഗീകൃതമായി. ‘നീ ഇതു വിറ്റുവോ’ എന്നും ‘നീ ഇത് വാങ്ങിയോ’ എന്നും പരസ്പരം ചോദിക്കുകയും രണ്ടുപേരും ”അതെ” എന്നു മറുപടി പറയുകയും ചെയ്താലും കച്ചവടം സാധുവായി. ‘ഞാനിതു വില്‍ക്കും’ ‘ഞാനിതു വാങ്ങും’ എന്നിങ്ങനെ പറഞ്ഞാല്‍ കച്ചവടം സാധുവാകുകയില്ല.
ഇസ് ലാമിക നിയമങ്ങളില്‍ പ്രവാചകന്റെ തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട് വന്നിട്ടുള്ള കച്ചവടനിയമങ്ങള്‍ അറബ് സമൂഹത്തെ മുന്നില്‍കണ്ടുകൊണ്ടുള്ളതാണെങ്കിലും അവയിലെ മൂല്യങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. അന്ന് പ്രചാരത്തിലുള്ള കച്ചവട മാതൃകകള്‍ ഇന്ന് വിരളമായതിനാല്‍ ആധുനിക കച്ചവട മേഖലകളില്‍ ഇസ് ലാമികമായ എല്ലാ കൊടുക്കല്‍ വാങ്ങല്‍ രീതികളും അനുവദനീയമാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics