ലണ്ടന്‍: റമദാനിന്റെ സവിശേഷമായ പ്രാധാന്യം കണക്കിലെടുത്ത് വ്യത്യസ്ത സന്നദ്ധസംഘടനകളിലൂടെ ബ്രിട്ടീഷ് മുസ്‌ലിംകള്‍ നൂറുമില്യണ്‍ പൗണ്ട് വിതരണം ചെയ്തുവെന്ന് മുസ്‌ലിംചാരിറ്റീസ് ഫോറം. അഗതികള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണപദാര്‍ഥങ്ങളും സാമ്പത്തികസഹായങ്ങളും കുടിയേറ്റ ക്യാമ്പുകളില്‍ ഇഫ്താര്‍ സംഗമങ്ങളും ഒരുക്കുന്നതടക്കം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പ്രസ്തുതതുക ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് ഫോറം വ്യക്തമാക്കി.
31 രാജ്യങ്ങളിലായി പന്ത്രണ്ടുലക്ഷം ആളുകള്‍ക്ക് റമദാന്‍ കിറ്റ് വിതരണം നടത്തിയതോടൊപ്പം 28 രാജ്യങ്ങളിലുള്ള രണ്ടുലക്ഷംപേര്‍ക്ക് കുടിവെള്ളം ലഭിക്കാനുതകുന്ന കിണര്‍ കുഴിച്ചുനല്‍കുകയുണ്ടായി. സ്വദഖകള്‍ നല്‍കിയവരില്‍ മുപ്പതിനായിരം പൗണ്ടുവരെ വ്യക്തിഗതമായി നല്‍കിയ ഒട്ടേറെ ആളുകളുണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി. 2013 ല്‍ ബ്രിട്ടീഷ് ചാരിറ്റി വെബ്‌സൈറ്റായ ‘ജസ്റ്റ് ഗിവിങ്’നടത്തിയ സര്‍വേയനുസരിച്ച് ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മുസ്‌ലിംകളാണ്.
Add Comment