മനുഷ്യന്റെ ബുദ്ധിപരമായ വിവേചനശക്തിയിലുള്ള അന്ധമായ വിശ്വാസമാണ് യുക്തിവാദം. ധര്‍മാധര്‍മങ്ങളെ ജീവിതപരിസരങ്ങളുടെയും ഓരോ വ്യക്തിക്കും ലഭിച്ച അറിവിന്റെയും സഹായത്താല്‍ വ്യവഛേദിച്ച് മനസ്സിലാക്കാമെന്നാണ് യുക്തിവാദം വിശ്വസിപ്പിക്കുന്നത്.
മനുഷ്യന്‍ പ്രകൃതിയുടെ പരിണാമപ്രക്രിയയിലെ ഏറ്റവും മികച്ച ജന്തുവാണെന്ന് പരിചയപ്പെടുത്തുന്ന യുക്തിവാദം വ്യക്തിസ്വാതന്ത്ര്യത്തിനും ഉദാരതാവാദത്തിനും വേണ്ടി ശക്തമായി നിലകൊള്ളുന്നു. അതിനാല്‍തന്നെ ധാര്‍മിക സദാചാര – സാമൂഹിക ഭദ്രതയ്ക്കായി നിലകൊള്ളുന്ന മതത്തിനും ദൈവത്തിനും എതിരെയാണ് യുക്തിവാദത്തിന്റെ പോരാട്ടമഖിലവും.
മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകള്‍ മതപരമാണെന്നും ഭൗതികജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന വ്യക്തിക്ക് അത് അനുസരിക്കാന്‍ കഴിയില്ലെന്നും യുക്തിവാദം വ്യക്തമാക്കുന്നു. അതിനാല്‍ മദ്യപാനവും പുകവലിയും വ്യഭിചാരവും തുടങ്ങി സാമൂഹികതിന്മകള്‍ യാതൊരു ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് അതിന്റെ വക്താക്കള്‍ വിശ്വസിക്കുന്നു.
ആധുനികശാസ്ത്രമാണ് യുക്തിവാദികളുടെ അവലംബം. ശാസ്ത്രസങ്കേതങ്ങളുടെ സഹായത്തോടെ കണ്ടെത്തിയവ മാത്രമേ അംഗീകരിക്കാനാവൂ എന്ന ആത്യന്തികവാദമാണ് യുക്തിവാദികളുടേത്. അതിനാല്‍ അദൃശ്യകാര്യങ്ങളെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്ന മതത്തിന്റെ മൗലികവീക്ഷണത്തെ യുക്തിവാദികള്‍ തള്ളിക്കളയുന്നു.
Add Comment