ലേഖനങ്ങള്‍-ഹജ്ജ്‌

അറഫാ ദിനത്തിന്‍റെ പ്രത്യേകത

ഹജ്ജിന്റെ ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം.

മുഹമ്മദ് നബി (സ) വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10-നു വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു.

ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. ‘ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി: 45).

عَنْ عُمَرَ بْنِ الْخَطَّابِ أَنَّ رَجُلًا مِنْ الْيَهُودِ قَالَ لَهُ: يَا أَمِيرَ الْمُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا، لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ، لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا. قَالَ: أَيُّ آيَةٍ؟ قَالَ: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا} قَالَ عُمَرُ: « قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ ».-رَوَاهُ الْبُخَارِيُّ: 45، مُتَّفَقٌ عَلَيْهِ. رَوَاهُ مُسْلِمٌ: 7712.

✳️✳️✳️

അറഫാ ദിനവും നോമ്പും

അറഫാ ദിനത്തില്‍, ഹജ്ജിനെത്തിയവരല്ലാത്ത എല്ലാവര്‍ക്കും നോമ്പ് സുന്നതാണ്. സുന്നതായ നോമ്പുകളില്‍ ഏറെ ശ്രേഷ്ടമായതുമാണ് അറഫ നോമ്പ്. മുമ്പുള്ള ഒരു വര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും ദോഷങ്ങള്‍ പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാവുമെന്ന് ഹദീസുകളില്‍ വന്നതായി കാണാം. ഇതിന്‍റെ വിശദീകരണത്തില്‍ അറഫ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ അടുത്ത ഒരു വര്‍ഷത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുമെന്ന് കൂടി പണ്ഡിതര്‍ പറഞ്ഞതായി കാണാം.

പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരകത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുക എന്നും അതുപോലെ അല്ലാഹു തന്‍റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീസുകളില്‍ കാണാവുന്നതാണ്.

ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നത്തില്ല. മറ്റുള്ളവര്‍ എടുക്കണം.

عَنْ أَبِى قَتَادَةَ الأَنْصَارِىِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَسُئِلَ عَنْ صَوْمِ يَوْمِ عَرَفَةَ فَقَالَ: « يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ ».-رَوَاهُ مُسْلِمٌ: 2804.

അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. അല്ലാഹുവിന്‍റെ റസൂൽ (സ) പറഞ്ഞു: ” അറഫാ നോമ്പിനെ കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു, കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും”. (മുസ്‌ലിം: 2804).

عَنْ أَبِى قَتَادَةَ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَال:َ « صِيَامُ يَوْمِ عَرَفَةَ إِنِّى أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ وَالسَّنَةَ الَّتِى بَعْدَهُ ».-رَوَاهُ التِّرْمِذِيُّ: 754، وَصَحَّحَهُ الأَلْبَانِيُّ.

അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ്, കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (തിര്‍മിദി: 754).

عَنْ جَابِرٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « إِنَّ الْعَشْرَ عَشْرُ الْأَضْحَى، وَالْوَتْرَ يَوْمُ عَرَفَةَ، وَالشَّفْعَ يَوْمُ النَّحْرِ ».-رَوَاهُ أَحْمَدُ: 14511، وَقَالَ مُحَقِّقُوا الْمُسْنَدِ: هَذَا إِسْنَادٌ لَا بَأْسَ بِرِجَالِهِ، وَقَالَ الإِمَامُ ابْنُ كَثِيرٍ: إِسْنَادُهُ صَحِيحٌ.

عَنْ جَابِرٍ ، رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « {وَالْفَجْرِ وَلِيَالٍ عَشْرٍ} عَشْرُ الآضْحِيَّةِ وَالْوِتْرُ يَوْمُ عَرَفَةَ وَالشَّفْعُ يَوْمُ النَّحْرِ ».- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 7517، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ مُسْلِمٍ وَلَمْ يُخَرِّجَاهُ، وَوَافَقَهُ الذَّهَبِي.

അറഫാദിനം അല്ലാഹു ആദരിച്ച ദിനമാണ്. അന്ന് പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടും. ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും അല്ലാഹുവിന്റെ കാരുണ്യത്താല്‍ അന്ന് പൊറുക്കപ്പെടുന്നു. തിര്‍മുദിയുടെ നിവേദനത്തില്‍ നബി(സ) പറയുന്നു:

عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَال:َ « خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِى: لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ ».-رَوَاهُ التِّرْمِذِيُّ: 3934، وَصَحَّحَهُ الأَلْبَانِيُّ.

അംറുബ്നു ശുഐബില്‍ നിന്നുനിവേദനം, നബി (സ) പറഞ്ഞു: പ്രാര്‍ഥനകളില്‍ ഏറ്റവും ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും മുന്‍കാല പ്രവാചകരും പറഞ്ഞതില്‍ ഏറ്റവും നല്ലത് അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വശക്തനാണ്’ എന്നതാണ് ”.-(തിര്‍മിദി: 3934).

ആഇശ (റ) യിൽ നിന്നും നിവേദനം: അല്ലാഹുവിന്‍റെ റസൂൽ (സ) പറഞ്ഞു: അല്ലാഹു അറഫാ ദിവസത്തെക്കാൾ കൂടുതൽ നരകത്തിൽ നിന്ന് അടിമകളെ മോചിപ്പിക്കുന്ന മറ്റൊരു ദിവസമില്ല. അന്നവൻ കുടുതൽ അടുത്തു വരികയും അവരുടെ കാര്യത്തിൽ മലക്കുകളോട് അഭിമാനം കൊണ്ട് പറയുകയും ചെയ്യും: ഇവർ എന്താണ് ആഗ്രഹിക്കുന്നത്?-(മുസ്‌ലിം: 3354).

عَنْ عَائِشَةَ، إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِى بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ ».- رَوَاهُ مُسْلِمٌ: 3354.

ജാബിർ (റ) നിന്ന് നിവേദനം തിരുമേനി പറഞ്ഞു: അല്ലാഹുവിങ്കൽ അറഫാ ദിവസത്തെക്കാൾ ശ്രേഷ്ഠമായ ഒരു ദിവസമില്ല. അന്ന് അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്ത് വരും എന്നിട്ട് ആകാശവാസികളോട് ഭൂവാസികളെക്കുറിച്ച് അഭിമാനത്തോടെ പറയും: “എന്‍റെ അടിമകളെ നോക്കൂ! ജടപിടിച്ചവരും പൊടിപറ്റിയവരുമായി ദൂരദിക്കുകളിൽ നിന്നും അവർ എന്‍റെയടുത്ത് വന്നിരിക്കുന്നു. എന്‍റെ കാരുണ്യം മാത്രം കാംക്ഷിച്ചുകൊണ്ട്. എന്‍റെ ശിക്ഷ അവർ കണ്ടിട്ടില്ല “. അറഫാ ദിവസത്തെക്കാൾ കൂടുതൽ നരകവിമോചിതരുണ്ടാവുന്ന മറ്റൊരു ദിവസവും കാണക്കപ്പെട്ടിട്ടില്ല.-(ഇബ്നു ഹിബ്ബാന്‍: 3803).

عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « مَا مِنْ أَيَّامٍ أَفْضَلُ عِنْدَ اللَّهِ مِنْ أَيَّامِ عَشْرِ ذِي الْحِجَّةِ، قَالَ: فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، هُنَّ أَفْضَلُ أَمْ عِدَّتُهُنَّ جِهَادًا فِي سَبِيلِ اللَّهِ، قَالَ: هُنَّ أَفْضَلُ مِنْ عِدَّتِهِنَّ جِهَادًا فِي سَبِيلِ اللَّهِ، وَمَا مِنْ يوْمٍ أَفْضَلُ عِنْدَ اللَّهِ مِنْ يوْمِ عَرَفَةَ يَنْزِلُ اللَّهُ إِلَى السَّمَاءِ الدُّنْيَا فَيُبَاهِي بِأَهْلِ الأَرْضِ أَهْلَ السَّمَاءِ، فَيَقُولُ: انْظُرُوا إِلَى عِبَادِي شُعْثًا غُبْرًا ضَاحِينَ جَاءُوا مِنْ كُلِّ فَجٍّ عَمِيقٍ يَرْجُونَ رَحْمَتِي، وَلَمْ يَرَوْا عَذَابِ، فَلَمْ يُرَ يَوْمٌ أَكْثَرُ عِتْقًا مِنَ النَّارِ مِنْ يوْمِ عَرَفَةَ ».-رَوَاهُ اِبْن حِبَّان فِي صَحِيحِهِ: 3853، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ مُسْلِمٍ.

ഇല്‍യാസ് മൗലവി

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured