മലക്കുകള്‍

മലക്കുകള്‍

അരൂപിയായ ഒരു പ്രത്യേക സൃഷ്ടി. മനുഷ്യ ദൃഷ്ടിക്ക് അഗോചരമാണ് ഈ സൃഷ്ടി. സന്ദേശവാഹകന്‍ എന്നും ‘ആശ്രിതത്വം’ എന്നും മലക്കിന് അര്‍ത്ഥമുണ്ടെന്ന് ഖാസി ബൈദാവി പറയുന്നു. സൃഷ്ടിക്കും സ്രഷ്ടാവിനും ഇടയിലുള്ള സന്ദേശവാഹകരണ് മാലാഖമാര്‍ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പ്രകാശത്താല്‍ സൃഷ്ടിപ്പെട്ടവരാണവര്‍. തെറ്റു ചെയ്യാനോ അനുസരണക്കേട് കാണിക്കാനോ അവര്‍ക്ക് സാധ്യമല്ല. ദൈവസങ്കീര്‍ത്തനമാണ് അവരുടെ ജോലി. വിശപ്പോ ദാഹാമോ ക്ഷീണമോ നിദ്രയോ മയക്കമോ മടുപ്പോ മാലാഖമാരെ പിടികൂടുകയില്ല. മാലാഖമാര്‍ ദേവന്‍മാരോ ദേവികളോ അല്ല. അവ ദൈവത്തിന്റെ പെണ്‍മക്കളല്ല. ദൈവശാസനകള്‍ നടപ്പാക്കുവാന്‍ മാത്രമേ അവര്‍ക്കു കഴിയൂ. സ്വന്തമായ താല്‍പര്യങ്ങളോ ആഗ്രഹങ്ങളോ ഇല്ല. അവയുടെ എണ്ണത്തെക്കുറിച്ച് ഖുര്‍ആനിലെ സൂചന ഇങ്ങനെയാണ്. ‘നിന്റെ ദൈവത്തിന്റെ പടക്കൂട്ടത്തെ പറ്റി അവനല്ലാതെ ആര്‍ക്കുമറിയില്ല’. മാലാഖമാരുടെ സവിശേഷതകളെക്കുറിച്ച് ഹദീസുകളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. പ്രവാചകന്‍മാരെല്ലാത്തവരിലേക്കും മാലാഖമാര്‍ സന്ദേശവാഹകരായി അയക്കപ്പെടാറുണ്ട്. മര്‍യമിന് സന്ദേശവുമായി മാലാഖ ചെന്ന കഥ ഖുര്‍ആനിലുണ്ട് (3:42). ജിബ്‌രീല്‍, മീഖാഈല്‍, ഹാറൂത്, മുന്‍കര്‍, നകീര്‍, റിദ്‌വാന്‍, മാലിക് മുതലായവരാണ് പ്രമുഖ മാലാഖമാര്‍. യുവകോമളന്‍മാരുടെ രൂപത്തില്‍ ലൂത് നബിയുടെ ജനതക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ രണ്ട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നു. ഈസാ നബി(അ) ജനിക്കുമെന്ന സന്തോഷവാര്‍ത്തയുമായി ജിബ് രീല്‍ മര്‍യമിനു മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട കഥയും ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബിയുടെ മുമ്പാകെയും ജിബ് രീല്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

About the author

padasalaadmin

Add Comment

Click here to post a comment

Topics