വിശിഷ്ടനാമങ്ങള്‍

അല്‍മജീദ് (അതിശ്രേഷ്ഠന്‍)

അല്ലാഹു എല്ലാ തരത്തിലുമുള്ള ശ്രേഷ്ഠതകളും ഉള്ളവനാണ്. ദാന ധര്‍മങ്ങളിലും ഔദാര്യത്തിലുമെല്ലാം അവന്‍ സകലതിനേക്കാളും ശ്രേഷ്ഠനാണ്. ഈ പദപ്രയോഗത്തിലൂടെ അല്ലാഹുവിന്റെ ശ്രേഷ്ഠതയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയും. അവന്റെ സിംഹാസനത്തെക്കുറിച്ചും മറ്റും പറഞ്ഞ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ”സിംഹാസനത്തിനുടയവനാകുന്നു. മഹനീയനും ഉന്നതനുമാകുന്നു.” (അല്‍ബുറൂജ്: 15), ”മലക്കുകള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിയില്‍ അത്ഭുതപ്പെടുന്നുവോ?82 ഇബ്‌റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളുമുണ്ട്. അവന്‍ സര്‍വസ്തുതിയും അര്‍ഹിക്കുന്നവനും അത്യധികം മഹത്ത്വമുള്ളവനുമല്ലോ.” (ഹൂദ്: 73)

Topics