വിശിഷ്ടനാമങ്ങള്‍

അല്‍ അസീസ് (പ്രതാപവാന്‍, അജയ്യന്‍)

വളരെ ഗൗരവമുള്ളതും വളരെ ദുര്‍ലഭമായി മാത്രം കാണുന്നതും എന്നാല്‍ ഏവര്‍ക്കും പ്രാപിക്കാന്‍ കഴിയുന്നതുമായ വസ്തുവിനെ മാത്രമേ അസീസ് (അജയ്യന്‍) എന്നതുകൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയൂ. അല്ലാഹു പറയുന്നു: ”വല്ലവനും പ്രതാപം ഉദ്ദേശിക്കുന്ന പക്ഷം അറിയുക: പ്രതാപമത്രയും അല്ലാഹുവിനാകുന്നു.’ (അല്‍ ഫാത്വിര്‍:10) അന്തസ്സിന്റേയും പ്രതാപത്തിന്റെയും ഉടമയാണ് അല്ലാഹു. അവനെ അതിജയിക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ല. സര്‍വ്വ പ്രതാപിയായ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന് കീഴ്‌വണങ്ങുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്കും ആ പ്രതാപത്തിന്റെ പ്രതിഛായ കൈവരുന്നു.”അവര്‍ പറയുന്നു: ”ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും.’ എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.’ ഇത്തരം ഒരു പ്രതാപം ദൈവത്തിന്റെ പ്രതാപത്തില്‍ നിന്നും മനുഷ്യന് കിട്ടിയതിന്റെ തെളിവാണ് സ്വന്തം പിതാവിനെയും കാത്ത് മദീനയുടെ കവാടത്തില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കാന്‍ അബ്ദുല്ലയെ പ്രേരിപ്പിച്ചത്.
”അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.’ (അല്‍ ഹശ്ര്‍: 23)

Topics