ശാസ്ത്രജ്ഞര്‍

സമൗഅല്‍ ബിന്‍ യഹ്‌യാ അല്‍മഗ്‌രിബി

സമൗഅല്‍ ബിന്‍ യഹ്‌യാ ബിന്‍ അബ്ബാസ് എന്ന ഹിജ്‌റ ആറാം നൂറ്റാണ്ടിലെ ഗണിത-വൈദ്യശാസ്ത്രജ്ഞന്‍ അല്‍മഗ്‌രിബി എന്ന പേരിലാണ് അറിയപ്പെടുന്നത്. മൊറോക്കോയിലെ ഫാസില്‍ ജൂതകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അക്കാലത്ത് ജൂതസമൂഹത്തിലെ അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
ഫാസില്‍ തന്നെയാണ് സമൗഅല്‍ വളര്‍ന്നത്. പിതാവ് അദ്ദേഹത്തിന് ഗണിതശാസ്ത്രവും, ജൂത മതത്തിന്റെ അടിസ്ഥാനങ്ങളും പഠിപ്പിച്ച് കൊടുത്തു. പിന്നീട് ഫാസില്‍ നിന്ന് അവര്‍ ബഗ്ദാദിലേക്ക് യാത്രയായി. നീണ്ടകാലം ഇസ്ലാമിക നാഗരികതയുടെ അച്ചുതണ്ടായി വര്‍ത്തിച്ചിരുന്ന പ്രദേശമാണ് ബഗ്ദാദ്.
ബഗ്ദാദില്‍ വെച്ച് സമൗഅല്‍ എക്ലേദിസിന്റെ ഗണിതശാസ്ത്ര അടിസ്ഥാനങ്ങളും അബൂകാമില്‍ ശുജാഇന്റെ അല്‍ജിബ്രയും പഠിച്ചെടുത്തു. കുര്‍ജിയുടെ അല്‍ജിബ്രയിലെ പഠനങ്ങള്‍ കൂടി അപഗ്രഥിച്ചതോടെ ഗണിതശാസ്ത്രത്തില്‍ തന്റേതായ അഭിപ്രായങ്ങള്‍ അല്‍മഗ്‌രിബി രൂപപ്പെടുത്തി തുടങ്ങി. പതിനെട്ട് വയസ്സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം.
എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ കുടുംബം ബാഗ്ദാദ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പേര്‍ഷ്യയിലെ മറാഗയിലായിരുന്നു മഗ്‌രിബി അവശേഷിക്കുന്ന ജീവിതം കഴിച്ച് കൂട്ടിയത്. ബഗ്ദാദിനോട് കിടപിടിക്കുന്ന വൈജ്ഞാനിക കേന്ദ്രം തന്നെയായിരുന്നു മറാഗയും. അവിടെ വെച്ച് അദ്ദേഹം ഇസ്ലാമിക ശരീഅത്തും, മറ്റ് മതവിജ്ഞാനങ്ങളും പഠിക്കുകയും, ചൊവ്വായ ജീവിതത്തിന് ഉതകുന്നത് ഇസ്ലാമിക ദര്‍ശനമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തന്റെ പഠനഗവേഷണങ്ങളുടെ ഫലമെന്നോണം ഹിജ്‌റ 558-ല്‍ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഒരു വെള്ളിയാഴ്ച ദിനമായിരുന്നത്രെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഇസ്ലാം ആശ്ലേഷണം മറാഗ മുഴുവനായി ആഘോഷിക്കുകയും അവിടത്തുകാര്‍ തക്ബീര്‍ ചൊല്ലി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇസ്ലാമിനെ പ്രതിരോധിക്കാനും, ജൂതമതത്തിന്റെ ന്യൂനതകള്‍ തുറന്ന് കാട്ടാനുമാണ് തന്റെ ശിഷ്ടജീവിതം അദ്ദേഹം നീക്കിവെച്ചത്. എന്നാല്‍ ജൂതമതത്തിനെതിരായ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അവഗണിക്കുകയാണ് അവര്‍ ചെയ്തത്. തൗറാത്തിനെ ശക്തമായി നിരൂപിച്ച അദ്ദേഹം അത് മൂസായുടെ രചനയല്ലെന്നും, അതിന്റെ വിധികള്‍ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നുവെന്നും സ്ഥാപിക്കുകയുണ്ടായി. പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ഇബ്‌നുല്‍ ഖയ്യിം തന്റെ ഒട്ടേറെ കൃതികളില്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നുണ്ട്.
ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ച് പഠനം നടത്തുന്ന പണ്ഡിന്മാരെപ്പോലെ ആയിരുന്നില്ല അദ്ദേഹം. മറിച്ച് എല്ലാ വിഷയങ്ങളിലും, നന്നായി അവഗാഹം നേടാന്‍ അദ്ദേഹം ശ്രമിച്ചു. ഗണിതശാസ്ത്രവും, ഗണിത ശാസത്രവും ഇസ്ലാമിക വിജ്ഞാനീയങ്ങളും അദ്ദേഹത്തിന് വഴങ്ങി.
അല്‍ജിബ്രയില്‍ സവിശേഷമായ അപഗ്രഥന രീതി വികസിപ്പിച്ചെടുത്തു അദ്ദേഹം. അദ്ദേഹത്തിന്റെ ചിന്തകളാണ് ആധുനിക ലോഗരിതത്തിന് വഴിയൊരുക്കിയത്.
എണ്‍പത്തഞ്ചോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് എന്നത് തന്നെ ആ മഹാപ്രഭാവന്റെ പ്രതിഭാസാമര്‍ത്ഥ്യത്തെയാണ് കുറിക്കുന്നത്. ഇഅ്ജാസുല്‍ മുഹന്‍ദിസീന്‍, അല്‍മൂജസ് ഫില്‍ഹിസാബ്, കിതാബുന്‍ ഫില്‍മിയാഹ്, അല്‍മുഫീദുല്‍ ഔസത് ഫിത്ത്വിബ്ബ്, ഗായതുല്‍ മഖ്‌സൂദ് ഫിര്‍റദ്ദി അലന്നസ്വാറാ വല്‍യഹൂദ്, ഇഫ്ഹാമുല്‍ യഹൂദ് തുടങ്ങിയവ അവയില്‍പെടുന്നു

About the author

padasalaadmin

Add Comment

Click here to post a comment

Topics