വിശിഷ്ടനാമങ്ങള്‍

അല്‍ അഫുവ്വ് (ഏറെ വിട്ടുവീഴ്ചചെയ്യുന്നവന്‍)

അല്‍ഗഫൂറിന്റെ അര്‍ഥത്തില്‍ വരുന്ന ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു തിന്‍മകളെ മായ്ച്ചുകളയുന്നവനും പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നവനുമാകുന്നു എന്നാണ്. സൃഷ്ടികളുടെ പാപങ്ങള്‍ അവന്റെ പക്കലുള്ള രേഖകളില്‍നിന്നുതന്നെ മായ്ച്ചുകളയുന്നവനാണ് എന്ന് ഇതില്‍നിന്നും മനസ്സിലാവുന്നു. ഈ ഗുണം ദാസന്‍മാരും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ അല്ലാഹുവില്‍നിന്ന് ഇത് പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളൂ.

Topics