സ്‌നേഹിച്ച് തുടങ്ങുന്ന പുരുഷന് ഇടക്കിടെ വേദനകളും വിഷമങ്ങളും കടന്ന് വരുന്നു. മറ്റുള്ളവരില്‍ നിന്ന് അകന്ന് ഏകാന്തനായി സമയം ചെലവഴിക്കാന്‍ അവന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് സ്ത്രീ. പ്രണയത്തില്‍ അകപ്പെടുന്നതോടെ അവളുടെ പ്രതീക്ഷകള്‍ വളരുകയും ആത്മവിശ്വാസം ഉയരുകയും മറ്റുള്ളവര്‍ക്ക് മുന്നില്‍ കൂടുതല്‍ പ്രകടമാവാന്‍ തയ്യാറാവുകയും ചെയ്യുന്നു. രണ്ട് പേരും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് ഒരു കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് വ്യക്തം.
എല്ലാവരുടെയും ഹൃദയത്തില്‍ പ്രണയത്തിന് മാത്രമായി ഒരിടമുണ്ട്. പ്രണയചിന്തകളും, വികാരങ്ങളും, വാക്കുകളുമെല്ലാം അവിടെ നിന്നാണ് രൂപപ്പെടുന്നത്. നമ്മുടെ ശബ്ദവും, നോട്ടവും, പ്രയോഗങ്ങളും, പ്രണയവുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നത് അവിടെയാണ്. പ്രണയകാലത്ത് മനുഷ്യന്‍ സ്വീകരിക്കുന്ന ഓരോ സമീപനവും ഉറവെടുക്കുന്നത് അവിടെ നിന്നാണ്. സ്‌നേഹവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവരും പ്രത്യേകമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന രഹസ്യ അറയാണ് അത്.
വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കകം ആ അറ ഭദ്രമായി അടച്ചുവെക്കപ്പെടുന്നു. പൊതുജനങ്ങളോട് ഇടപെടുന്ന വിധത്തില്‍ സ്വന്തം ജീവിതപങ്കാളിയോട് വര്‍ത്തിക്കുന്നു. മനുഷ്യന്‍ തന്റെ ഇടപാടുകളില്‍ ഇടക്കിടെ സ്‌നേഹത്തിന്റെ ലാഞ്ചനകള്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം അതവനെ ഉയര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. തന്റെ സംഭവലോകത്തില്‍ നിന്ന് വ്യത്യസ്തമായി സ്വയം ദര്‍ശിക്കാന്‍ അതവനെ സഹായിക്കുന്നു. തന്റെ പ്രണയപ്രകടനങ്ങള്‍ ജീവിത കാലം മുഴുവന്‍ കാത്ത് സൂക്ഷിക്കാനും പുറത്തെടുക്കാനും ചില വ്യക്തികള്‍ക്ക് സാധിക്കാറുണ്ട്.
ചില സ്ത്രീകള്‍ അപ്രകാരമല്ല. പ്രണയകവാടങ്ങള്‍ പലപ്പോഴും കൊട്ടിയടക്കാനാണ് അവര്‍ ശ്രമിക്കാറ്. പൊതുജനങ്ങളോടുള്ള സമീപനം ഭര്‍ത്താക്കന്മാരോട് സ്വീകരിക്കുന്നു അവര്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ മാനസികാവസ്ഥയും, സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തതുമാണ് ഇതിനുള്ള പ്രധാന കാരണം. അവള്‍ സ്ത്രീയാണ് എന്നതാണ് ഇതിന്റെ മൂന്നാമത്തെ കാരണം. സ്ത്രീ, നിര്‍മലയും, പളുങ്കുപാത്രവും, വികാരജീവിയുമൊക്കെയാണെങ്കിലും പുരുഷനെ അപേക്ഷിച്ച് റൊമാന്‍സ് കുറവാണ് അവള്‍ക്ക്. ഇവ്വിഷയകമായി നടന്ന സര്‍വേകളും പഠനഗവേഷണങ്ങളും വ്യക്തമാക്കിയ യാഥാര്‍ത്ഥ്യമാണ് ഇത്. അങ്ങനെയുള്ള സ്ത്രീ തന്റെ പുരുഷന് റൊമാന്‍സില്ല എന്ന് പരാതി പറയുകയാണ് സാധാരണയായി ചെയ്യാറ്. പകല്‍ സമയം ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കുകയും കലികയറിയ ഭാഷയില്‍ സംസാരിക്കുകയും, വെറുപ്പിക്കുന്ന ശൈലിയില്‍ വര്‍ത്തിക്കുകയും ചെയ്തതിന് ശേഷം അവയെല്ലാം മറന്ന് രാത്രിയില്‍ ഭര്‍ത്താവ് അവള്‍ക്ക് പ്രണയ സായാഹ്നം ഒരുക്കണമെന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല.
പുരുഷന്‍മാര്‍ മിക്കപ്പോഴും മൗനം പാലിച്ച് തങ്ങളുടെ ബാഹ്യമോടി ആകര്‍ഷകമാക്കുന്നതില്‍ കാര്യമായി ശ്രമിക്കുന്നവരാണ്. അതിനാലാണ് പൊതുപരിപാടികളിലും ആഘോഷ വേളകളിലും സ്ത്രീകളെക്കാള്‍ കൂടുതല്‍ ആകര്‍ഷണീയത ചില പുരുഷന്മാര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ ഇതില്‍ നിന്ന് ഭിന്നമാണ്. വായാടിത്തം അവളുടെ സര്‍വസൗന്ദര്യത്തെയും അനാകര്‍ഷണീയമാക്കുന്നു. സ്വയം പുകഴ്ത്തിയും, മറ്റുള്ളവരെ അനുകരിച്ചും സ്വന്തം സൗന്ദര്യം കളഞ്ഞുകുളിക്കുന്നവരാണ് അവര്‍.
ആകര്‍ഷണീയതയുടെ ഏറ്റവും വലിയ രഹസ്യം നിഗൂഢതയാണ്. ഇക്കാര്യം അധികം സ്ത്രീകള്‍ക്കും അറിയില്ല എന്നതാണ് വസ്തുത. ഭര്‍ത്താവിനെ അറിയിക്കാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയെന്നതല്ല നിഗൂഢത കൊണ്ട് ഉദ്ദേശിച്ചത്. ഇത് തനിഭ്രാന്താണ്. തീര്‍ത്തും അപകടകരമായ സമീപനമാണ് ഇത്. ഭര്‍ത്താവിന്റെ മനസ്സില്‍ ആകര്‍ഷണീയതയുണ്ടാക്കാന്‍ അതിന് കഴിയില്ലെന്ന് മാത്രമല്ല, സംശയം സൃഷ്ടിക്കാന്‍ കാരണമാവുകയും ചെയ്‌തേക്കാം.
അനാവശ്യമായ വിശദാംശങ്ങള്‍ ഒന്നിനെക്കുറിച്ചും മറ്റുള്ളവരുടെ മുന്നില്‍ വിളമ്പാതിരിക്കുക എന്നതാണ് നിഗൂഢത കൊണ്ട് ഉദ്ദേശിച്ചത്. അത് വളരെ ആകര്‍ഷകമായ രീതിയാണ്. മറ്റുള്ളവര്‍ക്ക് താല്‍പര്യം ജനിപ്പിക്കാനും വിസ്മയം ഉളവാക്കാനും അത് ഉപകരിക്കും.
മനോഹരമായ നിമിഷങ്ങള്‍ ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങുകയെന്നതാണ് രണ്ടാമത്തെ കാര്യം. ഭര്‍ത്താവിന് പ്രിയപ്പെട്ട വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുക, അദ്ദേഹത്തിന്റെ മനസ്സിനെ കുളിരണിയിച്ച സംഭാഷണങ്ങള്‍ ഓര്‍മിപ്പിക്കുക, വിവാഹവാര്‍ഷികം സ്മരിക്കുകയും അത് വിജയദിനമായി മനസ്സിലാക്കുകയും ചെയ്യുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഇഷ്ടസ്ഥലം, സുഗന്ധം, വ്യക്തി, വസ്ത്രം തുടങ്ങി ഒട്ടേറെ അവസരങ്ങള്‍ ഈയര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താനാകണം.
ഡോ. നാഇമഃ ഹാശിമി
Add Comment