വിശിഷ്ടനാമങ്ങള്‍

അല്‍വാരിസ് (അനന്തരമെടുക്കുന്നവന്‍)

അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം പ്രപഞ്ചത്തില്‍ നാമാവശേഷമായിത്തീരുമ്പോള്‍ അവയുടെയെല്ലാം അനന്തരാവകാശം അല്ലാഹുവിനായിരിക്കും. അന്നേ ദിവസം എല്ലാ വസ്തുക്കളെയും അവന്‍ ഏറ്റെടുക്കുന്നതാണ്. ”തീര്‍ച്ചയായും നാമാകുന്നു ജീവിപ്പിക്കുന്നത്. മരിപ്പിക്കുന്നതും നാം തന്നെ. സകലത്തിന്റെയും അന്തിമാവകാശി യായിത്തീരുന്നതും നാം തന്നെയാകുന്നു”. (അല്‍ഹിജ്ര്‍: 23), ”നിങ്ങള്‍ എന്തുകൊണ്ട് അല്ലാഹു വിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നില്ല-ആകാശ-ഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ള താണെന്നിരിക്കെ? നിങ്ങളില്‍, വിജയത്തിനുശേഷം ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരോട് ഒരിക്കലും തുല്യരാകുന്നില്ല. ജയിച്ച ശേഷം ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടേതിനേക്കാള്‍ എത്രയോ ഉന്നതമാണ് വിജയത്തിനു മുമ്പ് ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടെ സ്ഥാനം- ഇരുകൂട്ടര്‍ക്കും അല്ലാഹു നന്‍മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തിനെക്കുറിച്ചും തികഞ്ഞ ബോധമുള്ളവനത്രെ അല്ലാഹു.” (അല്‍ഹദീദ്: 10)

Topics