വിശിഷ്ടനാമങ്ങള്‍

അല്‍ഹാദീ (മാര്‍ഗദര്‍ശകന്‍)

മനുഷ്യഹൃദയങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനാണല്ലാഹു. നന്‍മയുടെയും തിന്‍മയുടെയും മാര്‍ഗമേതെന്ന് വ്യക്തമായി പഠിപ്പിക്കുന്നതിനായി അല്ലാഹു പ്രവാചകന്‍മാരെയും ദൈവിക ഗ്രന്ഥങ്ങളെയും ഇറക്കി. ഖുര്‍ആനില്‍ ഒന്നാം അധ്യായത്തില്‍തന്നെ ‘വഴികാട്ടിത്തരണേ’ എന്ന പ്രാര്‍ഥനയും രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍ അതിന്റെ മറുപടിയെന്നോണം എങ്ങനെയാണ് സന്‍മാര്‍ഗത്തിലേക്കെത്തുക എന്നും പഠിപ്പിച്ചിരിക്കുന്നു. മാതാവില്‍നിന്ന് വേര്‍പിരിയുന്ന ഒരോ ജീവിക്കും എങ്ങനെ അന്നം കണ്ടെത്തണമെന്ന അറിവും മാര്‍ഗവും അല്ലാഹു നല്‍കിയതാണ്. ”ജ്ഞാനം ലഭിച്ച ആളുകള്‍ അത് നിന്റെ നാഥങ്കല്‍നിന്നുള്ള സത്യമെന്നറിയേണ്ടതിനും, അങ്ങനെ അതില്‍ വിശ്വസിക്കുകയും അവരുടെ മനസ്സുകള്‍ അവനോട് കീഴ്‌വണക്കമുള്ളതാവുകയും ചെയ്യേണ്ടതിനും. സത്യവിശ്വാസം കൈക്കൊള്ളുന്നവരെ സദാ സല്‍പന്ഥാവിലേക്ക് നയിക്കുന്നവനല്ലോ അല്ലാഹു”. (അല്‍ഹജ്ജ്: 54), നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. (അല്‍ഇന്‍സാന്‍: 3)

Topics