വിശിഷ്ടനാമങ്ങള്‍

അര്‍റഊഫ് (കൃപാനിധി, കനിവുളളവന്‍)

അല്ലാഹു തന്റെ സൃഷ്ടികളോട് ഏറെ അലിവുള്ളവനാണ്. പരമാവധി സൃഷ്ടികളുടെ പാപത്തോട് ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. അര്‍റഹീം എന്ന വിശേഷണത്തോട് ഏറെ യോജിപ്പുള്ള ഒരു വിശേഷണമാണ് ഇത്. അല്ലാഹുവിന്റെ അലിവിനെക്കുറിച്ചും കൃപാകടാക്ഷത്തെക്കുറിച്ചും തിരിച്ചറിയുന്ന ദാസന്‍ അവനിലേക്ക് മടങ്ങാന്‍ തയ്യാറാകുന്നു. ”മറുവശത്ത്, മനുഷ്യരില്‍തന്നെ ഇങ്ങനെയുമുണ്ടൊരു കൂട്ടര്‍: അവര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ജീവന്‍പോലും ത്യജിക്കാന്‍ സന്നദ്ധരാകുന്നു. അല്ലാഹു അത്തരം അടിയാറുകളോട് അതീവദയാലുവാകുന്നു.” (അല്‍ബഖറ: 207)

Topics