വിശിഷ്ടനാമങ്ങള്‍

അല്‍ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍)

അല്ലാഹു ഒരിക്കലും മരണമില്ലാത്തവനാകുന്നു. സജീവനായ ദൈവത്തില്‍നിന്നാണ് സൃഷ്ടികള്‍ക്ക് ജീവന്‍ പകര്‍ന്നു കിട്ടുന്നത്. നിര്‍ജീവവും നിര്‍ഗുണവുമായ ഒരു ദൈവത്തേക്കാള്‍ എത്രയോ ശ്രേഷ്ഠനാണ് സജീവനും സര്‍വ്വഗുണ സമ്പന്നനുമായ നാഥന്‍. അല്ലാഹു, അവനല്ലാതെ ദൈവമില്ലതന്നെ. അഖില പ്രപഞ്ചത്തെയും അടക്കിഭരിക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാകുന്നു, അവന്‍. (ആലുഇംറാന്‍: 2), ”അവനാകുന്നു ജീവത്തായവന്‍. അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ കീഴ്‌വണക്കം അവനു മാത്രമാക്കിക്കൊണ്ട് പ്രാര്‍ഥിക്കുവിന്‍. സകല സ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിനുമാത്രം.” (ഗാഫിര്‍: 65)

Topics