വിശിഷ്ടനാമങ്ങള്‍

അല്‍ഹക്കീം (യുക്തിജ്ഞന്‍)

അല്ലാഹു എല്ലാ കാര്യങ്ങളും അവന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിപരമായി നിര്‍വഹിക്കുന്നവനാണ്. അതില്‍ യാതൊരു ന്യൂനതയോ അപാകതയോ ഉണ്ടായിരിക്കുകയില്ല. അല്ലാഹുവാണ് സകല ജ്ഞാനത്തിന്റെയും ഉറവിടം. അതുകൊണ്ട് തന്നെ അല്ലാഹുവാണ് ഏറ്റവും വലിയ യുക്തിമാന്‍. അല്ലാഹു അവന്റെ സൃഷ്ടിജാലങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും അവ കൃത്യമായി കൈകാര്യം ചെയ്യുന്നവനുമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം യുക്തി എന്നാല്‍ വാക്കിലും കര്‍മത്തിലുമുള്ള യാഥാര്‍ഥ്യനിഷ്ഠയാണ്. ”അലിഫ്-ലാം-റാഅ്. ഇത് ജ്ഞാനസമ്പുഷ്ടമായ വേദസൂക്തങ്ങളാകുന്നു.” (യൂനുസ്: 1), ”സത്യവിശ്വാസികളേ, ബഹുദൈവാരാധകര്‍ അശുദ്ധരാണ്. അതിനാല്‍ ഈ വര്‍ഷത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കാന്‍ പാടില്ല.25 നിങ്ങള്‍ ധനക്ഷയം ഭയപ്പെടുന്നുവെങ്കില്‍, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ നിങ്ങളെ ധനികരാക്കിയേക്കും; അവനിച്ഛിച്ചാല്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.” (തൗബ: 28), ”ഇതെല്ലാം യഥാര്‍ഥ സംഭവങ്ങളാകുന്നു. അല്ലാഹുവല്ലാതൊരു ദൈവവുമില്ലെന്നതത്രെ യാഥാര്‍ഥ്യം-ആ അല്ലാഹു സര്‍വതിനെയും ജയിക്കുന്ന ശക്തനും ഈ പ്രപഞ്ചത്തെ സംവിധാനിച്ച അഭിജ്ഞനും തന്നെയാകുന്നു.” (ആലു ഇംറാന്‍: 62)

Topics