വിശിഷ്ടനാമങ്ങള്‍

അല്‍ ജലീല്‍ (സമ്പൂര്‍ണന്‍, ശ്രേഷ്ഠന്‍)

സത്തയിലും ഗുണവിശേഷങ്ങളിലും പൂര്‍ണതയുള്ളവന്‍, ഏറ്റവും മഹത്വമുടയവന്‍ എന്നീ അര്‍ഥങ്ങളുണ്ട്. ഖുര്‍ആനില്‍ ഈ വിശേഷണം ദുല്‍ജലാല്‍(മഹത്ത്വമുടയവന്‍) എന്ന രൂപത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്. അല്ലാഹുവാണ് പൂര്‍ണതയുടെ എല്ലാ അംശങ്ങളെയും ഉള്‍ക്കൊള്ളുന്നവന്‍. നിരുപാധികമായ സൗന്ദര്യവും പൂര്‍ണതയും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അല്ലാഹുവിന്റെ ഈ ഗുണത്തെ ഉള്‍ക്കൊണ്ടവന്‍ അവന്റെ സൗന്ദര്യത്തിന്റെയും ശ്രേഷ്ഠതയുടെയും അംശം തന്നിലേക്കും ആവാഹിക്കാന്‍ ശ്രമം നടത്തണം. ”നിന്റെ റബ്ബിന്റെ പ്രൗഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ.” (അര്‍റഹ്മാന്‍: 27), ”പ്രൗഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം!” (അര്‍റഹ്മാന്‍: 78)

Topics