വിശിഷ്ടനാമങ്ങള്‍

അല്‍ ഹസീബ് (വിചാരണ ചെയ്യുന്നവന്‍, മതിയായവന്‍

അന്ത്യനാളില്‍ മനുഷ്യരെ വിചാരണ ചെയ്യുന്നവനും, അവരുടെ കണക്കുകള്‍ രേഖപ്പെടുത്തിവെക്കുന്നവനുമാണ് അല്ലാഹു. മനുഷ്യന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനും അവനെ പരീക്ഷിക്കാനും അവനെ വിചാരണചെയ്യുവാനും കഴിവുള്ളവനും മതിയായവനുമാണ് അല്ലാഹു. ”വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക.9 പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം.10 അവര്‍ വളര്‍ന്നുവലുതായി, അവകാശം ചോദിക്കുമെന്ന് ഭയന്ന്, നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു. അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍, അവന്‍ അത് പറ്റാതെ സൂക്ഷിക്കട്ടെ. ദരിദ്രനാണെങ്കിലോ, അതില്‍നിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ.11 അവരുടെ ധനം തിരിച്ചേല്‍പിച്ചുകൊടുക്കുമ്പോള്‍ ജനത്തെ അതിനു സാക്ഷികളാക്കേണ്ടതാകുന്നു. കണക്കുനോക്കുന്നതിന്ന് എത്രയും മതിയായവനത്രെ അല്ലാഹു.” (അന്നിസാഅ്: 6)

Topics