നബി (സ) അരുളി : “ആരെങ്കിലുംഅങ്ങാടിയില്‍പ്രവേശിക്കുമ്പോള്‍ (ചുവടെവരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെപദവികള്‍ആയിരമായിരംഉയര്‍ത്തുകയും), അയാള്‍ ക്ക് സ്വര്‍ഗത്തില്‍ ഒരു വീട്ഉണ്ടാക്ക പ്പെടുന്നതുമാണ്!”
لا إلهَ إلاّ اللّه وحدَهُ لا شريكَ
لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت،
بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير
:(حسن الألباني في سنن الترمذي :٣٤٢٨ وفي
سنن ابن ماجة:٢٢٣٥ )
“ലാഇലാഹഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു, ലഹുല്‍മുല്‍കു വ ലഹുല്‍ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.”
“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലിഅറവ്, നേര്‍ച്ച..)ക്ക്അര്‍ഹനായിമറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ്പ രമാധികാരം (അവനാണ്പരമാധിപത്യവും)! എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. മരിക്കുകയില്ല. എല്ലാ നന്മകളും അവന്‍റെകയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനുംഅപരിമിതശക്തിയുംകഴിവുള്ളവനാണ്!”
Add Comment