മയ്യിത്ത് ശിശുവാണെങ്കില്‍

ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരം

الَّلهُمَّ أَعِذْهُ مِنْ عَذَابِ
الْقَبْرِ

: (رواه مالك، وصححه الألباني في مشكاة
المصابيح:١٦٨٩)

“അല്ലാഹുമ്മ അഇദ്ഹു
മിന്‍ അദാബില്‍ ഖബ്റി.”

“അല്ലാഹുവേ! ഖബര്‍
ശിക്ഷയില്‍ നിന്ന് ഇവന് (അല്ലെങ്കില്‍; ഇവള്‍ക്ക്) നീ രക്ഷ നല്‍കേണമേ.”

ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതും
നല്ലതാണ്:

اللهُـمِّ اجْعَلْـهُ فَرَطـاً
وَذُخْـراً لِوالِـدَيه، وَشَفـيعاً مُجـاباً، اللهُـمِّ ثَـقِّلْ بِهِ
مَوازيـنَهُما، وَأَعْـظِمْ بِهِ أُجـورَهُـما، وَأَلْـحِقْـهُ بِصالِـحِ
الـمؤْمِنـين، وَاجْعَلْـهُ في كَفـالَةِ إِبْـراهـيم، وَقِهِ بِرَحْمَـتِكَ
عَذابَ الْجَـحيم

: (المغني لابن قدامة:٤١٦/٣ والدروس المهمة لعامة
الأمة للشيخ عبد العزيز بن عبدالله بن باز رحمه الله ص.١٥)

“അല്ലാഹുമ്മ ജ്അല്‍ഹു ഫറത്വന്‍ വദുഖ്‌റന്‍ ലിവാലിദയ്ഹി, വശഫീഅന്‍ മുജാബന്‍, അല്ലാഹുമ്മ സക്കില്‍ ബിഹി മവാസീനഹുമാ, വഅഅ്ളിം ബിഹി ഉജൂറഹുമാ, വല്‍ഹിക്ഹു ബിസ്വാലിഹില്‍ മുഅ്മിനീന്‍, വജ്അല്‍ഹു ഫീ കഫാലതി ഇബ്രാഹീം, വകിഹി ബിറഹ്മതിക്ക അദാബല്‍ ജഹീം.”

“അല്ലാഹുവേ! ഇവനെ ഇവന്‍റെ
മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടിയുള്ള പ്രതിഫലവും സൂക്ഷിക്കപ്പെട്ട നിക്ഷേപവും ഉത്തരം
ലഭിക്കപ്പെടുന്ന (പരലോക) ശുപാര്‍ശകനും ആക്കേണമേ. അല്ലാഹുവേ! ഇവന്‍ കാരണത്താല്‍ അവരുടെ
പരലോകത്തെ പ്രതിഫല ത്രാസ്‌ ഭാരമാക്കുകയും ചെയ്യേണമേ.

ഇവനെ സജ്ജനങ്ങളില്‍
ചേര്‍ക്കുകയും, (പരലോകത്ത്‌) ഇബ്റാഹീം(അ)
ന്‍റെ സംരക്ഷണത്തിലാക്കുകയും ചെയ്യേണമേ. നിന്‍റെ പരമകാരുണ്യം കൊണ്ട് ഇവനെ നരകശിക്ഷയില്‍
നിന്ന് രക്ഷിക്കുകയും ഇവന്‍റെ വീടിനെക്കാള്‍ ഉത്തമമായ ഒരു വീടും ഇവന്‍റെ കുടുംബത്തേക്കാള്‍
ഉത്തമമായ ഒരു കുടുംബവും ഇവന് പകരം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ! ഞങ്ങളിലെ പൂര്‍വ്വികര്‍ക്കും
ശിശുക്കള്‍ക്കും ഞങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് കൊടുക്കേണമേ.”

اللهُـمِّ اجْعَلْـهُ لَنا فَرَطـاً،
وَسَلَـفاً وَأَجْـراً

: (البخاري بين حديث رقم:١٣٣٤ و ١٣٣٥)

“അല്ലാഹുമ്മ-ജ്അല്‍ഹു
ലനാ ഫറത്വന്‍, വ സലഫന്‍, വ അജ്റന്‍.”

“അല്ലാഹുവേ! ഇവനെ ഞങ്ങള്‍ക്ക്‌
(പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവും നിക്ഷേപവും പ്രതിഫലവും ആക്കേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured