ദുസ്സഹജീവിതത്തില്‍

ദുരിതങ്ങള്‍ അസഹനീയമാകുമ്പോള്‍

اللّهُـمَّ رَحْمَتَـكَ أَرْجـوفَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي شَأْنـي كُلَّـه لَا إِلَهَ إِلَّا أنْـت

: (حسنه الألباني في سنن أبي داود:٥٠٩٠)

“അല്ലാഹുമ്മ റഹ്മതക
അര്‍ജൂ, ഫലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത
അയ്നിന്‍, വ അസ്ലിഹ് ലീ ശഅ്നീ കുല്ലഹു,
ലാ ഇലാഹ ഇല്ലാ അന്‍ത.”

“അല്ലാഹുവേ! നിന്‍റെ
കാരുണ്യത്തെ ഞാന്‍ പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ
സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ. എന്‍റെ കര്‍മ്മങ്ങള്‍
മുഴുവന്‍ നീ എനിക്ക് നന്നാക്കിത്തരേണമേ. നീയല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി
മറ്റാരുമില്ല.” (ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും
ദുരിതവും അസഹ്യവും മാറാനും ചോദിക്കുക)

ദുരിതം, അസഹ്യം.. പെട്ടെന്ന് മാറാന്‍ അല്ലാഹുവിനോട് സ്വന്തം
പാപങ്ങളെടുത്തുപറഞ്ഞ് തേടുന്ന പ്രാര്‍ത്ഥന:

لَا إِلَهَ إِلَّا أنْـت سُـبْحانَكَ
إِنِّي كُنْـتُ مِنَ الظّـالِميـن

: (الحاكم:٥٠٥/١ صححه الألباني في سلسلة
الصحيحة:١٧٤٤)

” ലാ ഇലാഹ ഇല്ലാ അന്‍ത
സുബ്ഹാനക ഇന്നീ കുന്‍തു മിന ള്വാലിമീന്‍.”

“യഥാര്‍ത്ഥത്തില്‍
നീ (അല്ലാഹു) അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, നീ എത്രയധികം പരിശുദ്ധന്‍! തീര്‍ച്ചയായും, ഞാന്‍ അക്രമികളിലും പാപികളിലും പെട്ടുപോയിരിക്കുന്നു.”
(ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും
മാറാനും ചോദിക്കുക)

ദുരിതം, അസഹ്യം… പെട്ടെന്നുമാറാന്‍ ‘തൗഹീദി’ല്‍ താന്‍ വിശ്വസിക്കുന്നതിന്‍റെ ശ്രേഷ്ഠത എടുത്തുപറഞ്ഞ് തേടുന്ന പ്രാര്‍ത്ഥന:

اللهُ اللهُ رَبِّ لا أُشْـرِكُ بِهِ
شَيْـئاً

: (صححه الألباني في سنن أبي داود:١٥٢٥، وفي سنن
ابن ماجة:٣٨٨٢)

“അല്ലാഹു, അല്ലാഹു റബ്ബീ ലാ ഉശ്രികു ബിഹി ശയ്അന്‍.”

“അല്ലാഹുവേ! അല്ലാഹുവാണ്
എന്‍റെ റബ്ബ്. (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍…) അവനോട് ഞാന്‍ ആരാധനയിലും മറ്റും ഒന്നിനെയും പങ്ക് (ശിര്‍ക്ക്)
ചേര്‍ക്കുന്നില്ല.” (ഇതിന്‍റെ കൂടെ അവശ്യമുള്ളതിനും
ദുരിതവും അസഹ്യവും മാറാനും ചോദിക്കുക)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured