Home / വാര്‍ത്തകള്‍ / Global / ഈജിപ്​ത്​ മുൻ പ്രസിഡൻറ്​ മുഹമ്മദ്​ മുർസി വിടവാങ്ങി

ഈജിപ്​ത്​ മുൻ പ്രസിഡൻറ്​ മുഹമ്മദ്​ മുർസി വിടവാങ്ങി

കെയ്​റോ: ഈജിപ്​ത്​ മുൻ പ്രസിഡൻറും മുസ്​ലിം ബ്രദർഹുഡ്​ നേതാവുമായ മുഹമ്മദ്​ മുർസി(67) ​​അന്തരിച്ചു. തനിക്കെതിരായ കേസുകളുടെ വിചാരണയ്​ക്കിടെ കോടതിയിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം.

മൂന്ന്​ പതിറ്റാണ്ട്​ നീണ്ട ഹുസ്​നി മുബാറക്​ ഭരണത്തിന്​ അന്ത്യം കുറിച്ച്​ നടന്ന 2011ലെ അറബ്​ വസന്തത്തെതുടർന്ന്​ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുർസി ഒരു വർഷക്കാലമാണ്​ ഈജിപ്​തിൻെറ പ്രസിഡൻഡായിരുന്നത്​. തുടർന്ന്​ നടന്ന പട്ടാള അട്ടിമറിയിലൂടെ സ്​ഥാന ഭ്രഷ്​ടനാക്കപ്പെട്ട മുർസി നിരന്തരമായ കോടതി വിചാരണകളെ നേരിടുകയായിരുന്നു.

തിങ്കളാഴ്​ച കോടതി നടപടികൾക്കിടെ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നുവെന്ന്​ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

About admin-padasala

Check Also

താമസക്കാരായി മുസ് ലിംകള്‍ വേണ്ടെന്ന് വീട്ടുടമ; നടപടിയെടുത്ത് എയര്‍ ബി.എന്‍.ബി

മുസ്‌ലിം വനിത താമസക്കാരിയായി വന്നാല്‍ അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് വിലക്കിയ വീട്ടുടമയെ വാടക വീടുകള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സൈറ്റായ എയര്‍ …