വിവാഹമെന്നത് ഏതൊരാളെയും സംബന്ധിച്ചിടത്തോളം വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. ഭാവിജീവിത പങ്കാളിയെക്കുറിച്ച് അവര്‍ എല്ലാവിധത്തിലും സൂക്ഷ്മമായി അന്വേഷിച്ചറിയേണ്ടതുണ്ട്. അതിന് ഏറ്റവും എളുപ്പവഴി പ്രസ്തുത കക്ഷിയോട് നേരിട്ട് ചോദിച്ചറിയുക എന്നതാണ്. വിവാഹത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടി തീര്‍ച്ചയായും താഴെപ്പറയുന്ന ചോദ്യങ്ങള്‍ അതിലുള്‍പ്പെടുത്തിയിരിക്കണം.
1. നിങ്ങളുടെ പ്രായം?
2. ഇപ്പോള്‍ താമസിക്കുന്നതെവിടെയാണ്?
3. ജന്‍മസ്ഥലം എവിടെയായിരുന്നു?
4. സ്വന്തത്തെ നിങ്ങളെങ്ങനെ പരിചയപ്പെടുത്തും?
5. ഒരു പെണ്‍കുട്ടിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണ്?
6. ഉപജീവനമാര്‍ഗമായി എന്താണ് സ്വീകരിച്ചിട്ടുള്ളത്?
7. ജീവിതത്തില്‍ അമൂല്യമായി കാണുന്നത് എന്തിനെയാണ്?
8. നിങ്ങള്‍ മുമ്പ് വിവാഹംകഴിച്ചിട്ടുണ്ടോ ?
9. നിങ്ങള്‍ക്കെന്തെങ്കിലും ശാരീരിക- മാനസിക അസുഖങ്ങള്‍ വന്നിട്ടുണ്ടോ?
10. ദാമ്പത്യജീവിതത്തെക്കുറിച്ച സങ്കല്‍പമെന്താണ്?
11. ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്താണ്?
12. എന്നെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന സംഗതി ?
13. ദീനിന്(ജീവിതാദര്‍ശത്തിന്) എത്രമാത്രം നിങ്ങള്‍ ജീവിതത്തില്‍ പ്രാധാന്യം കല്‍പിക്കുന്നുണ്ട് ?
14. ഇസ്‌ലാമിക ദാമ്പത്യജീവിതത്തെക്കുറിച്ച കാഴ്ചപ്പാട് ?
15. സമുദായസാമൂഹിക പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടോ ?
16. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടോ?
17. ദാമ്പത്യത്തില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പങ്കെന്ത് എന്ന കാര്യത്തില്‍ എത്രമാത്രം തിരിച്ചറിവ് താങ്കള്‍ക്കുണ്ട്?
18. താങ്കള്‍ ബഹുഭാര്യാത്വം ആഗ്രഹിക്കുന്നുണ്ടോ?
19. കുടുംബത്തിലെ മറ്റംഗങ്ങളുമായി താങ്കളുടെ ബന്ധം വിവരിക്കാമോ?
20. നിങ്ങള്‍ക്ക് ഗേള്‍ഫ്രണ്ട്‌സ് ഉണ്ടോ?
21. ആ ഫ്രണ്ട്‌സുമായുള്ള സൗഹൃദബന്ധം എത്തരത്തിലുള്ളതാണ്?
22. പണം ചിലവിടുന്നതിന്റെ സ്വഭാവം?
23. സമ്പാദ്യശീലം നിങ്ങള്‍ക്കുണ്ടോ?
24. ഒഴിവുവേളകള്‍ എങ്ങനെ ചെലവഴിക്കുന്നു?
25. എങ്ങനെയാണ് ഉറച്ചതീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്?
26. ദേഷ്യം പ്രകടിപ്പിക്കുന്നതെപ്പോള്‍ ? എത്രമാത്രം? എങ്ങനെ?
27. ദാമ്പത്യത്തിലെ പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെയാണ് പരിഹരിക്കാന്‍ ശ്രമിക്കുക?
28. മാനസിക-ശാരീരിക പീഡനങ്ങള്‍ എവ്വിധമാണെന്ന് ധാരണയുണ്ടോ?
29. ദാമ്പത്യജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കൗണ്‍സലിങ് ആവശ്യമെന്ന് തോന്നിയാല്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?
30. ജോലി ചെയ്യാന്‍ തയ്യാറുള്ള ഭാര്യ അല്ലെങ്കില്‍ ജോലിയുള്ള ഭാര്യ എന്നതിനോട് യോജിക്കുന്നുണ്ടോ?
31. കുടുംബച്ചെലവ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ ഭാര്യയും അധ്വാനിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടോ?