Global

ട്രംപ് അധികാരത്തിലേറിയതിനു ശേഷം അമേരിക്കയില്‍ ‘ഇസ്‌ലാംഭീതി’ വര്‍ധിച്ചു

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരത്തിലേറിയതു മുതല്‍ ഇസ് ലാംഭീതി രാജ്യത്ത് വര്‍ധിച്ചതായി പഠനം. ഇസ് ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000ത്തിലധികം ശതമാനം വര്‍ധിച്ചതായും അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥരില്‍നിന്നാണ് ഇസ് ലാംഭീതി മൂലമുള്ള പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഇസ് ലാം വിരുദ്ധ സംഭവങ്ങളില്‍ 23 ശതമാനവും സി.ബി.പി ഉള്‍പ്പെട്ടവയാണ്.

ട്രംപ് യാത്രവിലക്ക് പ്രഖ്യാപിച്ചതിനുശേഷം രേഖപ്പെടുത്തിയ 193 കേസുകളില്‍ 181 കേസുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍, 2016ല്‍ ആദ്യ മൂന്നു മാസങ്ങളില്‍ സി.ബി.പി ഉള്‍പ്പെട്ട 17 കേസുകളാണ് രേഖപ്പെടുത്തിയിരുന്നതെന്ന് സംഘം പറഞ്ഞു. പലപ്പോഴും മുസ്ലിം യാത്രക്കാരോട് സി.ബി.പി ഉദ്യോഗസ്ഥര്‍ യുക്തിരഹിതമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.

Topics