Global

മുസ്‌ലിം കുടിയേറ്റക്കാരില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് പഠിക്കാനേറെയുണ്ട്: കര്‍ദിനാള്‍ വിന്‍സന്റ്

ലണ്ടന്‍: അഭയാര്‍ത്ഥികളടക്കമുള്ള മുസ്‌ലിംകുടിയേറ്റക്കാരുടെ വിശ്വാസജീവിതത്തില്‍നിന്ന് ബ്രീട്ടീഷ് ജനതയ്ക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഇംഗ്ലണ്ടിലെ റോമന്‍ കത്തോലിക്കാചര്‍ച്ച് അധ്യക്ഷന്‍ കര്‍ദിനാള്‍ വിന്‍സന്റ് നികോളാസ്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടിയേറ്റക്കാരുടെ വിശേഷിച്ചും മുസ്‌ലിംകളുടെ വിശ്വാസചൈതന്യത്തെ കര്‍ദിനാള്‍ പ്രശംസിച്ചത്.

‘ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ തനത് പ്രകൃതിയെ അവഹേളിക്കുംവിധം മാധ്യമങ്ങളും ചാനലുകളും കുടിയേറ്റക്കാര്‍ക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയക്കാര്‍ കുടിയേറ്റം ബ്രിട്ടന് ഭീഷണിയാണെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി സ്വാര്‍ഥതാല്‍പര്യം നേടുന്നു. യഥാര്‍ഥത്തില്‍ കുടിയേറ്റത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തെയാണ് കൈകാര്യംചെയ്യേണ്ടത്. അല്ലാതെ തങ്ങളുടെതില്‍നിന്ന് വ്യത്യസ്തമായ വിശ്വാസാചാരങ്ങള്‍ കൈക്കൊള്ളുന്നവര്‍ക്കുനേരെ വിദ്വേഷം വെച്ചുപുലര്‍ത്തുകയല്ല ‘ കര്‍ദിനാള്‍ വ്യക്തമാക്കി.
കുടിയേറ്റക്കാരുടെ ആത്മാര്‍ഥവും ചടുലവുമായ ദൈവികവിശ്വാസം സെകുലര്‍ ബ്രിട്ടീഷുകാര്‍ കണ്ടുപഠിക്കേണ്ടതാണെന്ന് അദ്ദേഹം ഉണര്‍ത്തി.

Topics