Global

റമദാനില്‍ നോമ്പുതുറയൊരുക്കി ബംഗ്ലാദേശിലെ ബുദ്ധസന്ന്യാസ ആശ്രമം

ധാക്ക: കഴിഞ്ഞ ആറുവര്‍ഷമായി എല്ലാ റമദാനിലും മുസ്‌ലിംകള്‍ക്ക് നോമ്പുതുറയൊരുക്കി ബംഗ്ലാദേശിലെ ബുദ്ധസന്ന്യാസ ആശ്രമം സഹിഷ്ണുതയുടെയും പരസ്പരസ്‌നേഹത്തിന്റെയും ചരിത്രം ആവര്‍ത്തിക്കുന്നു. 1951 ല്‍ തലസ്ഥാനനഗരിക്കടുത്തുള്ള ബസാബോയില്‍ സ്ഥാപിതമായ ധര്‍മരാജികബുദ്ധ ആശ്രമമാണ് പാവപ്പെട്ട മുസ്‌ലിംകള്‍ക്കായി ഇഫ്താര്‍ ഒരുക്കുന്നത്. ആശ്രമത്തിനടുത്തുള്ള ഹോട്ടലാണ് നോമ്പുതുറ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. ദിനേന 300 പേര്‍ ഇഫ്താറിനായി എത്തിച്ചേരാറുണ്ടെന്ന് ആശ്രമത്തിലെ സന്ന്യാസിയായ കരുണ ഭിക്ഷു പറയുന്നു.

Topics