കുടുംബം-ലേഖനങ്ങള്‍

നല്ല രക്ഷിതാവാകാന്‍ 50 വഴികള്‍

നല്ല സന്തോഷവും ആരോഗ്യവുമുള്ള കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നത് സംബന്ധിച്ച് പീഡിയാട്രിക് ഡോക്ടര്‍മാരും  ശിശുവളര്‍ച്ചാ വിദഗ്ധരും വിദ്യാഭ്യാസവിചക്ഷണരും ഉള്‍പ്പെട്ട ഉപദേശസമിതി   നല്‍കുന്ന നിര്‍ദ്ദേശങ്ങളും മാര്‍ഗങ്ങളുമാണ് ഇവിടെ കൊടുക്കുന്നത്. തീര്‍ച്ചയായും അത് കുടുംബത്തില്‍  വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

ഉത്തരവാദിത്വമേല്‍ക്കുക: ഈ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാനും അത് കണ്ടെത്താനും ജിജ്ഞാസപുലര്‍ത്തുന്ന കുട്ടികള്‍ അതിരുകളില്ലാത്ത ലോകത്തേക്ക് വിഹരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ തങ്ങളുടെ അഭിരുചികള്‍ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സ്‌നേഹപൂര്‍വം അതിരുകള്‍ നിര്‍ണയിച്ചുകൊടുക്കുക.

ചിറകുകള്‍ കെട്ടിയിടാതിരിക്കുക:  സ്വാതന്ത്ര്യമാണ് കുട്ടികള്‍ കൊതിക്കുന്നത്. അതിനാല്‍ കുട്ടികള്‍ തങ്ങളുടെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചുവെക്കാനും കഴിച്ച പാത്രം  മാറ്റിവെക്കാനും സ്വയം വസ്ത്രംധരിക്കാനും   ആഗ്രഹിക്കുകയും അതിന് താല്‍പര്യം കാട്ടുകയുംചെയ്താല്‍ അത് പ്രോത്സാഹിപ്പിക്കുകയും ഒറ്റയ്ക്ക് ചെയ്യാന്‍ അനുവദിക്കുകയുംചെയ്യുക. കുട്ടികള്‍ക്ക് ഉത്തരവാദിത്തം പകര്‍ന്നുനല്‍കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പരിഹാരം നിങ്ങളില്‍നിന്നുമാത്രമല്ല

കുട്ടികള്‍ക്ക് തങ്ങളുടെതായ രീതിയില്‍ പരിഹാരം കണ്ടെത്താനുള്ളഅവസരം നല്‍കുക.  കുട്ടികള്‍ നിസ്സാരകാര്യങ്ങളില്‍ നിരാശപ്പെട്ടും വിഷമിച്ചുംഇരിക്കുമ്പോള്‍ അവര്‍ക്ക് പെട്ടെന്ന് പരിഹാരം ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് കാത്തിരിക്കാനുള്ള ക്ഷമയും സ്വയം പര്യാപ്തതയും പകര്‍ന്നുനല്‍കലാണ്.

ശിക്ഷയല്ല അച്ചടക്കമെന്നോര്‍ക്കുക

ലോകത്ത് എങ്ങനെ ഇടപെടണമെന്നതിനെസംബന്ധിച്ച് അവര്‍ക്ക് പരിജ്ഞാനം നല്‍കാന്‍ ആത്മനിയന്ത്രണത്തിലും പരക്ഷേമതല്‍പരതയിലും പരിശീലനം  നല്‍കി  തന്റേതായ  ഇടം കണ്ടെത്തുംവിധം അവരെ സഹായിക്കുക.

ആവശ്യത്തിനുമാത്രം ഇടപെടുക

കുട്ടികളില്‍ അമിതമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത്. അവര്‍ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെയും മറ്റും ഫാഷന്‍, സംസാരഭാഷ തുടങ്ങി നിസ്സാരവിഷയങ്ങളില്‍ അവരുമായി നീണ്ടവാഗ്വാദം നടത്താതിരിക്കുക. അവരെ തല്ലുകയോ അവരോട് പരുഷമായി സംസാരിക്കുകയോ നുണപറയുകയോ ചെയ്യാതിരിക്കുക എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

കുട്ടികളുമൊത്ത സല്ലാപം: കുട്ടികളുമായി കളിക്കാനും സല്ലപിക്കാനും സമയം കണ്ടെത്തുക, എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ സ്വയംതെരഞ്ഞെടുക്കട്ടെ. അവയില്‍ വിലക്കുകള്‍ കൊണ്ടുവരാതിരിക്കുക. അവര്‍ ആസ്വദിക്കട്ടെ; അതാണല്ലോ കളിയെന്നുപറഞ്ഞാല്‍.

ഒരുമിച്ചുള്ള പുസ്തകവായന: സന്താനങ്ങളോടൊപ്പമിരുന്ന് പുസ്തകം വായിക്കുക.  അവന്‍ കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍തന്നെ അതാരംഭിക്കട്ടെ. തന്റെ മാതാപിതാക്കളുടെ ശബ്ദം കേള്‍ക്കാന്‍ ശിശുക്കള്‍ ഇഷ്ടപ്പെടുന്നു. ഒരുകൈയ്യാല്‍ കുഞ്ഞിനെയും മറുകയ്യാല്‍ പുസ്തകത്തെയും ചേര്‍ത്തുപിടിക്കുന്നത് പുസ്തകവുമായി സന്താനങ്ങള്‍ക്ക് ശക്തമായ ബന്ധം ഉണ്ടാകാന്‍ സഹായിക്കും.

കുട്ടികള്‍ക്കായി പ്രത്യേകം സമയം മാറ്റിവെക്കുക. ആ സമയം മറ്റൊന്നിനും യാതൊരുകാരണവശാലും നല്‍കരുത്. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ അതിനേക്കാള്‍ മഹത്തായ മറ്റൊന്നുമില്ല. ഡാഡിടൈം(പിതാവ് കുട്ടിയുമൊത്ത് ചെലവിടുന്ന സമയം) ശൈശവദശമുതല്‍ യുവത്വം വരെ മുടങ്ങാതെ നല്‍കിയാല്‍ കുട്ടികളുടെ ജീവിതം സാംസ്‌കാരികമായി  മെച്ചപ്പെടും. കുട്ടികള്‍ സ്‌കൂളിലായിരിക്കുമ്പോള്‍ അവരുടെ പ്രശ്‌നം പരിഹരിക്കാന്‍  ചെലവിടുന്നത് അവരുമായി  വളരെ നല്ല ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്നു.

മധുരിക്കും ഓര്‍മകള്‍ നല്‍കുക:പിതാവെന്ന നിലയില്‍ കുട്ടികളോട് പറയുന്ന കാര്യങ്ങള്‍ ഒരുവേള കുട്ടികള്‍ ഓര്‍ത്തെന്നുവരില്ല. എന്നാല്‍ രാത്രി അവരോടൊപ്പമുള്ള ഉറക്കസമയവും   കളിയും എന്നുമെന്നും അവര്‍ ഓര്‍ക്കും.

(തുടരും)

Topics