അത്തഹിയ്യാത്തില്‍

തശഹ്ഹുദ‍് (‘അത്തഹിയാത്ത്’ലെ പ്രാര്‍ത്ഥന)

اَلتَّحِيَّاتُ لِلهِّ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، اَلسَّلاَمُ عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ . أَشْهَدُ أَن لاَ إِلَهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداُ عَبْدُهُ وَرَسُولُهُ

: (البخاري:٧٣٨١ ومسلم:٤٠٤)

“അത്തഹിയ്യാത്തു ലില്ലാഹി വ-സ്വലവാത്തു വ-ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു”

“അത്തഹിയാത് (അതിമഹത്വവും, അനശ്വരതയും, കുറ്റമറ്റതും… ആയിട്ടുള്ള എല്ലാ സ്തുതികീര്‍ത്തനങ്ങളും) അല്ലാഹുവിനാണ്; ആരാധനകളും പ്രാര്‍ത്ഥനകളും സല്‍ക്കര്‍മ്മങ്ങളും അല്ലാഹുവിനാണ്. നബിയേ! അങ്ങേയ്ക്ക് അല്ലാഹുവിന്‍റെ സലാം, റഹ്മത്ത്, ബറകാത്ത് (സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്‍റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

‘അത്തഹിയാത്ത്’നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

: (البخاري:٣٣٧٠)

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌.”

“അല്ലാഹുവേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി(സ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്! അല്ലാഹുവേ! ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി(സ)യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്!”

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ സ്വല്ലയ്ത അലാ ആലി ഇബ്റാഹീം, വ ബാരിക് അലാ മുഹമ്മ ദിന്‍ വഅലാ അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ ബാറക്’ത അലാ ആലി ഇബ്റാഹീം, ഇന്നക ഹമീദുന്‍ മജീദ്‌.”

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ . وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيِّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ . إِنَّكَ حَمِيدٌ مَجِيدٌ

: (البخاري:٣٣٦٩ ومسلم:٤٠٧ واللفظ له)

“അല്ലാഹുവേ! ഇബ്രാഹീം നബി (അ)യുടെ കുടുംബത്തിനുമേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി(സ)ക്കും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കുംമേല്‍ നീ രക്ഷയും സമാധാനവും ചൊരിയേണമേ! ഇബ്രാഹീം(അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ നബി(സ)യുടെയും ഭാര്യമാരുടെയും സന്താനങ്ങളുടെയും മേല്‍ നീ അനുഗ്രഹം ചൊരിയേണമേ! തീര്‍ച്ചയായും, (അല്ലാഹുവേ!) നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured