ചോ: വിവാഹത്തിനുമുമ്പ് ഒരു യുവതി അവിവാഹിതനായ ചെറുപ്പക്കാരനുമായി കിടക്ക പങ്കിട്ടു. ആ നീചകൃത്യം കണ്ടവരില്ല. ഇപ്പോള്‍ ആ യുവതി വിവാഹിതയാണ്. തന്റെ ഭര്‍ത്താവിനോട് മുന്കാലചെയ്തിയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അതിന് ഭര്‍ത്താവ് മാപ്പുനല്കി. എന്നാല്‍ യുവതി തനിക്ക് ശരീഅത് അനുസരിച്ചുള്ള ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. പൊതുജനസാന്നിധ്യമില്ലാതെ ഭര്ത്താവില്നിന്ന്് നൂറ് അടി ശിക്ഷ ഏറ്റുവാങ്ങിയാല്‍ അത് സാധൂകരിക്കുമോ ?
ഉത്തരം: നബി(സ) പറഞ്ഞിരിക്കുന്നു:’അല്ലാഹു ചില പരിധികള്‍ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ആ പരിധികള്‍ ലംഘിക്കാതിരിക്കുക.’ മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം:’ആരെങ്കിലും വിലക്കപ്പെട്ട തിന്മ ചെയ്യുകയും അല്ലാഹു അത് മറച്ചുവെക്കുകയുംചെയ്താല് അല്ലാഹു വെളിപ്പെടുത്താനുദ്ദേശിക്കാതിരുന്ന പ്രസ്തുത സംഗതിയെ ആളുകള്‍ക്കുമുമ്പില്‍ പരസ്യപ്പെടുത്താതിരിക്കട്ടെ.’
പൊതുവായി പറഞ്ഞാല്‍ ആളുകളുടെ മുമ്പില്‍ പരസ്യമാക്കാന്‍ അല്ലാഹു ഇഷ്ടപ്പെടാതിരുന്ന സംഗതിയെ മറ്റാരുടെയും മുമ്പില്‍ വെളിപ്പെടുത്താതിരിക്കുന്നതാണ് കരണീയം. പ്രത്യേകിച്ചും കുറ്റംചെയ്ത കക്ഷികള്‍ പശ്ചാത്തപിച്ചിരിക്കെ. തന്റെ മുന്കാലചെയ്തിയെക്കുറിച്ച് ഭര്‍ത്താവിനോട് യുവതി ഏറ്റുപറയുകയും അയാള്‍ അത് മാപ്പാക്കിക്കൊടുക്കുകയുംചെയ്തുവല്ലോ. അയാള്‍ അവ്വിധംചെയ്തുവെന്നത് ശ്ലാഘനീയമാണ്.
ഇനി ശിക്ഷ നല്‍കണമോ വേണ്ടയോ എന്നകാര്യം. ശരീഅത് വിധിച്ച ശിക്ഷ ഭര്‍ത്താവ് നല്‍കേണ്ട ആവശ്യമില്ല. ഇസ്ലാമികശിക്ഷാമുറകള് നടപ്പാക്കേണ്ടത് വ്യക്തികളല്ല, രാഷ്ട്രമാണ്. വ്യഭിചാരക്കുറ്റത്തെ സംബന്ധിച്ചിടത്തോളം അതിന് നാലുസാക്ഷികള്‍ ആവശ്യമാണ്. അതിന് നീതിന്യായവകുപ്പ് മുന്‍കയ്യെടുത്ത് വിചാരണയും മറ്റും നടക്കേണ്ടതുണ്ട്. ഇതൊന്നും ഇപ്പോള്‍ സാധ്യമല്ലാത്തതിനാല്‍ യുവതി ആത്മാര്‍ഥമായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അധികമധികം സത്കര്മങ്ങള്ചെയ്യുകയുമാണ് വേണ്ടത്.
മുഹമ്മദ് നൂര്‍ അബ്ദുല്ല
Add Comment