വിശിഷ്ടനാമങ്ങള്‍

അല്‍ മുഗ്‌നി (ഐശ്വര്യം നല്‍കുന്നവന്‍)

അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് അവന്റെ ഐശ്വര്യത്തില്‍നിന്ന് നല്‍കുന്നവനാണ്. എന്നാല്‍ അല്ലാഹു മനുഷ്യനു നല്‍കുന്ന ഐശ്വര്യം മുഖേന അല്ലാഹുവിന്റെ വിശേഷണമായ അല്‍ഗനിയ്യ് എന്ന പദവിയിലേക്ക് മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കില്ല. കാരണം മനുഷ്യന്‍ അല്ലാഹുവിന്റെ ആശ്രയത്വത്തില്‍നിന്ന് ഒരിക്കലും മുക്തനാവുന്നില്ല. അല്ലാഹുവിനെ ആശ്രയിക്കുന്നതില്‍നിന്ന് ഒരാള്‍ക്കും പുറത്തു പോവുക സാധ്യമല്ല. ”നോക്കൂ നിങ്ങളിതാ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ ക്ഷണിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ ലുബ്ധ് കാണിക്കുകയാണ്. എന്നാല്‍ ലുബ്ധനാകുന്നവന്‍ യഥാര്‍ഥത്തില്‍ തന്നോടുതന്നെയാണ് ലുബ്ധനാകുന്നത്. അല്ലാഹു പരാശ്രയം വേണ്ടാത്ത സ്വയംപര്യാപ്തനാകുന്നു. നിങ്ങള്‍ അവന്റെ ആശ്രിതരും. നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ പകരം അല്ലാഹു മറ്റൊരു ജനത്തെ കൊണ്ടുവരുന്നതാകുന്നു. അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല.” (മുഹമ്മദ്: 38), ”ഒരനാഥനായി അവന്‍ നിന്നെ കണ്ടിട്ടില്ലയോ; അപ്പോള്‍ നിനക്കഭയമേകിയില്ലയോ? വഴിയറിയാത്തവനായും അവന്‍ നിന്നെ കണ്ടു. അപ്പോള്‍ നേര്‍വഴി കാണിച്ചുതന്നു. പ്രാരാബ്ധക്കാരനായും കണ്ടു. അപ്പോള്‍ നിനക്ക് സമ്പത്തരുളി.8 ആകയാല്‍ നീ അനാഥരെ ഞെരുക്കരുത്. ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കയുമരുത്.10 നിന്റെ നാഥന്റെ അനുഗ്രഹം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കേണം”. (അള്ളുഹാ: 611)

Topics