Gulf വാര്‍ത്തകള്‍

സൗദിയുമായി സംഭാഷണത്തിന് തയ്യാര്‍: ഇറാന്‍

ടെഹ്‌റാന്‍: മേഖലയിലെ സുപ്രധാനഎതിരാളിയായ സൗദിയുമായി ചര്‍ച്ചയ്ക്ക് തങ്ങളൊരുക്കമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലാറിജാനി. അനുദിനം വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം സൈനികമായല്ല,രാഷ്ട്രീയമായാണ് തേടാനാഗ്രഹിക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ അനുകൂല നിലപാടുമായി രംഗത്തുവന്നത്.
‘മേഖലയില്‍ സൗദി അറേബ്യയും മറ്റു രാജ്യങ്ങളുമായി സംഭാഷണങ്ങള്‍ക്ക് ഇറാന്‍ സന്നദ്ധമാണ്. എല്ലാ സംഘര്‍ഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാന്‍ തീര്‍ച്ചയായും അത് വഴിയൊരുക്കും. മേഖലയുടെ താല്‍പര്യമെന്തെന്ന് സൗദി തിരിച്ചറിഞ്ഞുവെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ ലാറിജാനി വ്യക്തമാക്കി.
അതേസമയം സൗദിയുടെ നിലപാടുമാറ്റം തങ്ങളുടെ വിജയമായാണ് ഇറാന്‍ കാണുന്നത്. തങ്ങളുടെ സൈനികശക്തിയുടെ അജയ്യത എതിരാളികള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞുവെന്ന് അവര്‍ കരുതുന്നു. യമനിലെ ഹൂതികളോട് സൗദിയുമായി വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങാന്‍ ഇറാന്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു.

Topics