ദുബൈ: ലോകത്തെ ആദ്യത്തെ ഇസ്‌ലാമിക ഐ.ടി. ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതരായ ഡോ. സാകിര്‍ നായിക്, അസീം ഹക്കി, യൂസുഫ് എസ്റ്റസ് എന്നിവര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ് കോസെപ്റ്റ്‌സ് എന്ന സ്ഥാപനമാണ് ഇതു നിര്‍മ്മിച്ചത്.
ഇപ്പോള്‍ 46 മോഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉത്പന്നങ്ങള്‍ അടുത്ത വര്‍ഷത്തോടെ 156 ആയി ഉയരും. ഇസ്‌ലാമിക് റൂട്ടര്‍, ഇസ്‌ലാമിക് ടാബ്‌ലറ്റ്, ഐമുര്‍ഷിദ് എന്നീ ഉല്‍പ്പന്നങ്ങളാണ് പുറത്തിറക്കിയത്. ഇസ്‌ലാമിക് റൂട്ടറില്‍ വീട്ടില്‍ ഇസ്‌ലാമിക അന്തരീക്ഷം സൃഷ്ടിക്കാനും വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാനും ഉന്നത പണ്ഡിതരുടെ വിജ്ഞാനം കുട്ടികളിലേക്ക് പകരാനു സൗകര്യമുണ്ട്. കൂടാതെ ഇസ്‌ലാമിക കഥകള്‍ കുട്ടികളിലെത്തിക്കാനും സാധിക്കും. ഇസ്‌ലാമിക ടാബ്‌ലറ്റ് കുട്ടികള്‍ക്കും മുതിര്‍വര്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന രൂപത്തില്‍ ഇസ്‌ലാമിക വിജ്ഞാനം മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഗെയ്മുകള്‍ സഹിതമാണ് രൂപകല്‍പ്പന ചെയ്തിരിക്കുത്. ഐമുര്‍ഷിദ് എന്ന പ്രോഗ്രാം ഏത് സ്മാര്‍ട്ട് ഫോണിലും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റും. ഒരു മുസ്‌ലിം എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി മാര്‍ഗനിര്‍ദേശം ഐ മുര്‍ഷിദ് നല്‍കുന്നു.
Add Comment