തെഹ്റാൻ : രണ്ടു വർഷം മുമ്പ് ഇറാൻ ഉന്നതതല സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തിൽ ഡൊണാൾ ട്രംപ് വിചാരണ നേരിടണമെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇറാൻ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാഖിൽ സുലൈമാനിയുടെ വാഹനവ്യൂഹത്തിനെതിരെ ഡ്രോൺ ആക്രമണം നടത്താൻ കൽപന കൊടുത്ത പ്രധാന കുറ്റവാളിയും കൊലയാളിയും എന്ന നിലക്ക് ട്രംപ് ദൈവവിധി അംഗീകരിച്ച് പ്രതിക്രിയക്ക് ( ഖിസാസ് ) വിധേയനാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രംപിനെയും മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയെയും മറ്റു ഔദ്യോഗിക വൃത്തങ്ങളെയും വിചാരണ ചെയ്യാനും ശിക്ഷ നടപ്പിലാക്കാനും പ്രത്യേക കോടതി സ്ഥാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം “ ഞങ്ങൾ തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് എല്ലാ അമേരിക്കൻ രാഷ്ട്ര തന്ത്രജ്ഞരോടും ഉണർത്തുന്നതായും” അദ്ദഹം വ്യക്തമാക്കി.
Add Comment