സനൂസി പ്രസ്ഥാനം

സനൂസി പ്രസ്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ ഉത്തര-പശ്ചിമ ഭാഗങ്ങളില്‍ രംഗപ്രവേശം ചെയ്ത സനൂസി പ്രസ്ഥാനവും ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ ഭാഗമാണ്. രാഷ്ട്രീയ മുഖവും സ്വൂഫിസത്തിന്റെ യൗഗിക ഭാവവും സമഞ്ജസമായി സമ്മേളിച്ച പ്രസ്ഥാനമായിരുന്നു സനൂസി പ്രസ്ഥാനം. 1837 ല്‍ ലിബിയന്‍ മരുഭൂമിയിലെ ജഗ്ബൂബ് മരുപ്പച്ച കേന്ദ്രമാക്കി മുഹമ്മദുബ്‌നു അലി സനൂസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സനൂസി പ്രസ്ഥാനത്തിന്റെ ലക്ഷ്യം മുസ്‌ലിംകളുടെ ജീവിതത്തില്‍ ആദ്യനൂറ്റാണ്ടുകളിലെ മുസ്‌ലിംകളുടെ ജീവിതവിശുദ്ധി പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമേ ആഫ്രിക്കയിലെ എത്യോപ്യക്കാര്‍ക്കിടയില്‍ അവര്‍ ഇസ്‌ലാമിക പ്രബോധനം നടത്തുകയുണ്ടായി. ആ മരുഭൂമികളിലും വനാന്തരങ്ങളിലും അധിവസിച്ചിരുന്ന അപരിഷ്‌കൃതരും അര്‍ധപരിഷ്‌കൃതരുമായ ലക്ഷക്കണക്കിനാളുകള്‍ ഇസ്‌ലാമാശ്ലേഷിക്കുകയും സംസ്‌കാരസമ്പന്നന്‍മാരായി മാറുകയും ചെയ്തു. മൗലികമായ അടിത്തറകളില്‍ ഇസ്‌ലാമിനെ പടുത്തുയര്‍ത്തുക, വിശദാംശങ്ങളെച്ചൊല്ലിയുള്ള വിവാദം പൂര്‍ണമായി ഒഴിവാക്കുക എന്നതായിരുന്നു സനൂസികളുടെ പ്രബോധന നയം. പില്‍ക്കാലത്ത് ലിബിയയില്‍ ഇറ്റാലിയന്‍ കൊളോണിയലിസത്തിനെതിരെ ഗറില്ലാ സമരം സംഘടിപ്പിച്ച് സാമ്രാജ്യത്വശക്തിയെ വിറപ്പിച്ച ശഹീദ് ഉമര്‍ മുഖ്താറിനപ്പോലുള്ള വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞതായിരുന്നു സനൂസി പ്രസ്ഥാനത്തിന്റെ നേട്ടം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured