നബി (സ) അരുളി : ” നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം പ്രാര്‍ത്ഥന) ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!”
بِسْمِ الله اللّهُـمَّ جَنِّبْنا
الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا
:(البخاري:٥١٦٥ ومسلم:١٤٣٤)
“ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്നശ്ശ്വൈത്വാന, വജന്നിബി ശ്ശ്വൈത്ത്വാന മാ റസക്തനാ.”
“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! പിശാചിനെ (പൈശാചികത്വത്തെ) ഞങ്ങളില്‍
നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക് ഇതിലൂടെ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും
നീ പിശാചിനെ അകറ്റേണമേ.”
സംയോഗത്തിനു ശേഷം
അല്ലാഹുവിനെ സ്തുതിക്കുക. അല്ലാഹു പറയുന്നു: (വല്ലവനും (സല്‍ക്കര്‍മ്മങ്ങളും ആരാധനകളും
ചെയ്തുകൊണ്ടും, അല്ലാഹുവിനെ സ്തുതിക്കല്‍
ചെയ്തു കൊണ്ടും.. എല്ലാ സുഖങ്ങള്‍ക്കും) നന്ദികാണിക്കുന്ന പക്ഷം അത് തന്‍റെ ഗുണത്തിനായിട്ട്
തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും (അല്ലാഹുവിനെ സ്തുതിക്കാതെ) നന്ദികേട്
കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ റബ്ബ് പരാശ്രയമുക്തനും അത്യുല്‍കൃഷ്ടനുമാകുന്നു)
: ഖുര്‍ആന്‍ 27:40
Add Comment