വാടക

വാടകയിടപാടുകള്‍

പകരം നിശ്ചയിച്ച് (അത് തുകയോ മറ്റു വസ്തുക്കളോ ആകാം) ഒരു വസ്തുവിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ കരാറിലേര്‍പ്പെടുന്നതിനാണ് ശരീഅത്തിന്റെ ഭാഷയില്‍ വാടകഇടപാട്(അല്‍ഇജാറഃ) എന്ന് പറയുന്നത്. ഫലവൃക്ഷങ്ങള്‍, നാണയങ്ങള്‍, ഭക്ഷണങ്ങള്‍, പാല്‍ ആവശ്യത്തിനുള്ള കന്നുകാലികള്‍ എന്നിവ വാടകയിടപാടിന് ഉപയോഗിക്കാനാവില്ല. വസ്തുക്കളുടെ ഉപഭോഗം അല്ല പ്രവര്‍ത്തനമാണ് പ്രയോജനപ്പെടുത്തേണ്ടതെന്നര്‍ഥം. വീട്ടിലെ പാര്‍പ്പ്, വാഹനത്തില്‍ സവാരി, മെഡിക്കല്‍-സാങ്കേതികവിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ വാടകയിടപാടിന് ഉപയോഗിക്കാം.
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളിലൂടെ വാടകയിടപാട് നിയമപരമാകുന്നു. ‘അവര്‍ നിങ്ങളുടെ കുട്ടികളെ മുലയൂട്ടണമെന്ന് നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അതില്‍ തെറ്റില്ല; നിങ്ങള്‍ നല്‍കുന്നത് മാന്യമായി ഏല്‍പിച്ചുകൊടുക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്ന സകല കാര്യങ്ങളിലും ഉള്‍ക്കാഴ്ചയുള്ളവനാകുന്നു'(അല്‍ബഖറ 233)

സമൂഹത്തിലെ വിവിധതുറകളിലുള്ള ജനങ്ങളുടെ വിവിധആവശ്യങ്ങള്‍ പരിഗണിച്ചാണ് ശരീഅത്ത് ഈ ഇടപാടിന് അനുവാദം നല്‍കിയിട്ടുള്ളത് താമസിക്കാന്‍ വസതികളും ലോഡ്ജുകളും, പണിക്കായി വേലക്കാരും, ഭാരംവലിക്കാനും സവാരിചെയ്യാനും വാഹനവുംമൃഗങ്ങളും, കൃഷിചെയ്യാന്‍ ഭൂമിയും ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured