മര്‍വാനുബ്‌നുല്‍ ഹകം

മുആവിയ- II, മര്‍വാന്‍ ഇബ്‌നുഹകം (ഹി. 64-65)

ദുര്‍ബലനും രോഗിയുമായ മുആവിയ രണ്ടാമന് സിറിയക്കാര്‍ ബൈഅത്തു ചെയ്‌തെങ്കിലും ഖലീഫയാകുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 40 ദിവസം ഖലീഫസ്ഥാനം വഹിച്ച മുആവിയ പിന്‍ഗാമിയെ നിശ്ചയിക്കുവാനുള്ള അധികാരം സമുദായത്തെ ഏല്‍പ്പിച്ചു. അധികാരം പൂര്‍ണമായി നഷ്ടപ്പെടുമോ എന്ന് ഉമവികള്‍ ഭയപ്പെട്ടു. അതിനാല്‍ അവര്‍ മൂന്നാം ഖലീഫ ഉസ്മാനുബനു അഫ്ഫാന്റെ സെക്രട്ടറിയായിരുന്ന മര്‍വാനുബ്‌നു ഹകമിനെ ഖലീഫയായി തിരഞ്ഞെടുത്തു. ഹിജ്‌റ 64 ദുല്‍ഖഅദില്‍ മര്‍വാനുബ്‌നുഹകം സിറിയയിലെ ഖലീഫയായി. അപ്പോള്‍ സിറിയ ഒഴിച്ച് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ ഖിലാഫത്തിന്‍ കീഴിലായിരുന്നു.
കേവലം 9 മാസത്തെ ഭരണത്തിനു ശേഷം ഹിജ്‌റ 65 റമദാനില്‍ മര്‍വാന്‍ മരണമടഞ്ഞു. പിന്‍ഗാമിയായി മര്‍വാന്‍ നിശ്ചയിച്ചതനുസരിച്ച് മകന്‍ അബ്ദുല്‍ മലിക് ഖിലാഫത്തേറ്റെടുത്തു.

About the author

padasalaadmin

Add Comment

Click here to post a comment

Topics