അക്രമത്തിനെതിരെ

ഭരണാധികാരിയുടെ അക്രമങ്ങള്‍ക്കെതിരെ പ്രാര്‍ഥന

اللهُمَّ رَبَّ السَّماوَاتِ السَّبعِ, وَ رَبَّ العَرشِ العَظِيمِ, كُن لِي جَاراً مِن (فلان بن فلان﴾ وَ أَحزَابِهِ مِن خَلائِقِكَ, أَن يَفرُطَ عَلَيَّ أَحَدٌ مِنهُم وَ يَطغَى عَزَّ جَارُكَ وَ جَلَّ ثَنَائُكَ, وَ لا إِلهَ إِلا أَنت

: (صحيح الأدب المفرد:٧٠٧)

“അല്ലാഹുമ്മ റബ്ബി-സ്സമാവാത്തിസ്സബ്ഇ വ റബ്ബില്‍ അര്‍ശില്‍ അളീം, കുന്‍ ലീ ജാറന്‍ മിന്‍ (ഫുലാനിബ്നി ഫുലാനിന്‍)‍, വ അഹ്സാബിഹി മിന്‍ , ഖലാഇകിഹി അന്‍ യഫ്റുത്വ അലയ്യ അഹദുന്‍ മിന്‍ഹും അവ് യത്ഗാ, അസ്സ ജാറുക, വജല്ല ഥനാഉക, വ ലാ ഇലാഹ ഇല്ലാ അന്‍ത.”

“ഏഴ് ആകാശങ്ങളുടെയും അതിഗാംഭീര്യമുള്ള അര്‍ശിന്‍റെയും (പരമാധികാര പീഠത്തിന്‍റെയും) നാഥനായ അല്ലാഹുവേ! നിന്‍റെ സൃഷ്ടികളില്‍ പെട്ട ഇന്ന ഇന്ന ആളുകളും അവന്റെ അനുയായികളും എന്‍റെ മേല്‍ അമിതമായി ഭാരം ചുമത്തുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്നും നീ എനിക്ക് രക്ഷകനും തുണക്കുന്നവനുമാകേണമേ. നിന്‍റെ സംരക്ഷണവും തുണയും, അതിപ്രതാപവും സര്‍വ്വശക്തിയുമുള്ളതുമാണ്! നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങളും അതിമഹത്വമുള്ളതും അത്യുന്നതവുമാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.”

اللهُ أَكْبَر, اللهُ أَعَزُّ مِنْ خَلْقِهِ جَمِيعًا, اللهُ أَعَزُّ مِمَّا أَخَافُ وَ أَحْذَر, أَعُوذُ باللِه الَّذِي لاَ إِلَهَ إِلاَّ هُو, , الْمُمْسِكُ السَّمَاوَاتِ السَّبْعِ أَنْ يَقَعْنَ عَلَى الأَرْضَ إِلاَّ بِإِذْنِه, مِنْ شَرِّ عَبْدِكَ فُلاَنٍ, وَ جُنُودَهُ وَ أَتْبَاعَهُ وَ أَشْيَاعَه, مِنَ الْجِنِّ وَ الإِنْس, اللَّهُمَّ كُن لِي جَارًا مِنْ شَرِّهِم, جَلَّ ثَنَاؤُك وَ عَزَّ جَارُك,، وتبارك اسمك ، ولا إله غيرك

: (صحيح الأدب المفرد:٧٠٨)

“അല്ലാഹു അക്ബര്‍, അല്ലാഹു അഗസ്സു മിന്‍ ഖല്‍കിഹി ജമീഅന്‍, അല്ലാഹു അഗസ്സു മിമ്മാ അഖാഫു വ അഖ്ദറു, അഊദു ബില്ലാഹില്ലദീ ലാ ഇലാഹ ഇല്ലാ ഹുവല്‍ മുംസികസ്സമാവാത്തിസ്സബ്ഇ അന്‍ യഖഅ്ന അലല്‍ അര്‍ളി ഇല്ലാ ബി ഇദ്നിഹി, മിന്‍ ശര്‍റി അബ്ദിക ഫുലാനിന്‍, വ ജുനൂദിഹി വ അത്ബാഇഹി വ അശ്’യാഇഹി മിനല്‍ ജിന്നി വ ഇന്‍സി, അല്ലാഹുമ്മ കുന്‍ ലീ ജാറന്‍ മിന്‍ ശര്‍റിഹിം, ജല്ല ഥനാഉക, വ അസ്സ ജാറുക, വ തബാറകസ്മുക, വ ലാ ഇലാഹ ഗയ്റുക.”

“അല്ലാഹുവാണ് ഏറ്റവും വലിയവനും ഏറ്റവും മഹാനും! അല്ലാഹു അവന്‍റെ മുഴുവന്‍ സൃഷ്ടികളെക്കാള്‍ അധികം ഇസ്സത്തും പ്രതാപവും (സര്‍വ്വശക്തിയും) ഉള്ളവനാണ്! ഞാന്‍ ഭയപ്പെടുകയും ഭീതിപ്പെടുകയും ചെയ്യുന്നവനേക്കാള്‍ ഇസ്സത്തും പ്രതാപവും (സര്‍വ്വശക്തിയും) ഉള്ളവനാണ് അല്ലാഹു! യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. ഏഴാകാശങ്ങളെയും അവന്‍റെ അനുമതിയില്ലാതെ ഭൂമിയില്‍ വീഴുന്നത് പിടിച്ചു നിര്‍ത്തുന്നവന്‍ അവനാണ്! (അതിനാല്‍) നിന്‍റെ അടിമയായ ഇന്ന ആളുടെയും മനുഷ്യരിലും ജിന്നിലും അവനുള്ള അനുയായികളുടെയും സൈന്യങ്ങളുടെയും കക്ഷികളുടെയും ഉപദ്രവത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു. അല്ലാഹുവേ! അവരുടെ അക്രമത്തില്‍ നീ എന്‍റെ രക്ഷകനും തുണക്കുന്നവനും ആകേണമേ. നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങള്‍ അതിമഹത്വമുള്ളതും അത്യുന്നതവുമാണ്! നിന്‍റെ സംരക്ഷണം ഇസ്സത്തും അതിപ്രതാപവും (സര്‍വ്വശക്തിയും) ഉള്ളതാണ്! നിന്‍റെ നാമം എല്ലാ അനുഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല.” (മൂന്ന് തവണ ചൊല്ലുക)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured