Global

ബാല്‍ഫര്‍ പ്രഖ്യാപനം: ബ്രിട്ടന്‍ മാപ്പുപറയണമെന്ന് ഫലസ്തീനികള്‍

ലണ്ടന്‍: ഫലസ്തീന്‍ മണ്ണില്‍ ജൂതന്‍മാര്‍ക്ക് സ്വരാജ്യം വാഗ്ദത്തംചെയ്ത ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഫലസ്തീനിയന്‍ ഗ്രൂപ്പുകള്‍ കാമ്പയിനുമായി രംഗത്ത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍, ഫലസ്തീന്‍ ജനത ഇന്നനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ബ്രിട്ടീഷ് കൊളോണിയലിസം ഉത്തരവാദിയാണെന്ന് വിപ്രവാസഗ്രൂപ്പുകള്‍ കുറ്റപ്പെ

ടുത്തി.
കാമ്പയിന്റെ ഭാഗമായി വ്യാപകമായ ഒപ്പുശേഖരണത്തിനൊരുങ്ങുകയാണ് സംഘാടകര്‍. അടുത്തവര്‍ഷം ജനസഭയിലെയും പ്രഭുസഭയിലെയും ചില അംഗങ്ങളങ്കിലും ബ്രിട്ടന്റെ മാപ്പപേക്ഷാവിഷയം ഉന്നയിക്കാനിടയുണ്ടെന്ന് സ്വതന്ത്രഎംപിയായ ജെന്നി ടോങ് അഭിപ്രായപ്പെട്ടു.

1917 നവംബറില്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ സയണിസ്റ്റ് ഫെഡറേഷന്‍ തലവനായ ലോഡ് റോത്ഷീല്‍ഡിനയച്ച കത്തില്‍ ഫലസ്തീനില്‍ ജൂതന്‍മാര്‍ക്ക് രാഷ്ട്രമെന്ന ആവശ്യത്തെ തങ്ങള്‍ പിന്തുണയ്ക്കുമെന്നറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീടുവന്ന ഗവണ്‍മെന്റുകള്‍ പിന്തുണയ്ക്കപ്പുറം ജൂതരാഷ്ട്രം എന്ന ലക്ഷ്യത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചുവെന്ന് ‘ഫലസ്തീനിയന്‍ റിട്ടേണ്‍ സെന്ററി’ന്റെ തലവന്‍ മജീദ് അല്‍ സീര്‍ ആരോപിക്കുന്നു. ഇക്കാലത്തും ഫലസ്തീനികള്‍ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്യുന്നതില്‍ ബ്രിട്ടന്റെ പങ്ക് സുവ്യക്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Topics