ന്യൂനപക്ഷമുസ്‌ലിം

ന്യൂനപക്ഷമുസ്‌ലിം

ആരാണ് ന്യൂനപക്ഷമുസ്‌ലിം എന്നത് ന്യൂനപക്ഷകര്‍മശാസ്ത്രം എന്ന വിഷയ ചര്‍ച്ചയില്‍ മര്‍മ്മപ്രധാനമാണ്. ഇസ്‌ലാമേതരമായ മതമോ സംസ്‌കാരമോ നിലവിലുള്ള ഒരു രാഷ്ട്രത്തില്‍ ഒരു ചെറിയവിഭാഗം ഇസ്‌ലാം സ്വീകരിക്കുക, മുസ്‌ലിംകളായ കുറേ ആളുകള്‍ സാമ്പത്തികമോ, സാമൂഹികമോ രാഷ്ട്രീയമോ ആയ കാരണങ്ങളാല്‍ തങ്ങളുടെ ഇസ്‌ലാമിക രാഷ്ട്രത്തില്‍നിന്നും മറ്റൊരു മതമോ സംസ്‌കാരമോ സ്വീകരിച്ച് ജീവിക്കുന്ന ജനതയുള്ള ഒരു രാഷ്ട്രത്തിലേക്ക് മാറിത്താമസിക്കുക, അല്ലെങ്കില്‍ ഒരു സാമ്രാജ്യത്വ ശക്തി ഒരു മുസ്‌ലിം രാഷ്ട്രത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും അന്നാട്ടുകാരായ മുസ്‌ലിംകളെ കൊന്നൊടുക്കുകയും നാട് വിടാന്‍ ശക്തിയായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുക വഴി മുസ്‌ലിംകള്‍ അവിടെ ന്യൂനപക്ഷമാവുക. ഇങ്ങനെ വിവിധ കാരണത്താല്‍ ഉടലെടുക്കുന്നതാണ് ന്യൂനപക്ഷമുസ്‌ലിം എന്ന സംജ്ഞ.

About the author

padasalaadmin

Add Comment

Click here to post a comment

Topics