സ്ത്രീജാലകം

നാല് സർജറികൾ എട്ടാം മാസം ഇന്റർവ്യു ; ഒടുവിൽ ഐ.പി.എസ്

ഡോ ബുഷ്റ ബാനുവിന്റെ ജീവിതം  ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുന്നതാണ്. പ്രതിസന്ധികളിൽ പതറാതെ ജീവിതലക്ഷ്യം എങ്ങനെ കൈവരിക്കാം എന്നതിന് ഉത്തമ മാതൃകയാണവർ. കുടുംബജീവിതം കരിയറിലെ വളർച്ചക്ക് തടസ്സമാകുമെന്ന് കരുതിയവർക്കുള്ള പ്രായോഗിക തിരുത്താണവർ.

ഗർഭം എട്ടാം മാസം പിന്നിടുകയും നിരവധി സർജറികൾക്ക് വിധേയമാവുകയും ചെയ്തവർ ഇന്റർവ്യൂവിൽ പങ്കെടുത്തത് ഇന്ത്യൻ സിവിൽ സർവ്വീസ്  ചരിത്രത്തിൽ അപൂർവ്വമാണ്. ഉത്തർപ്രദേശിലെ സോർക് ഖസ് വാ സ്വദേശിനിയും, ഫിറോസാബാദ് സബ് ഡിവിഷനൽ മജിസ്ട്രേറ്റുമായ ഡോ ബുഷ്റ ബാനു ഈ അപൂർവ്വ നേട്ടം കൈവരിച്ച വ്യക്തിത്വമാണ്.  ഈയടുത്ത് പ്രസിദ്ധീകരിച്ച സിവിർസർവ്വീസ് പരീക്ഷ റാങ്ക് ലിസ്റ്റിൽ അവർ 234ാം  സ്ഥാനം കരസ്ഥമാക്കുകയും IPS Offiecer ആയി നിയമനം ലഭിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. 

സിസേറിയനിലൂടെ ജനിച്ച രണ്ട് മക്കളുടെ മാതാവാണ് ബുഷ്റാബാനു. കൂടാതെ രണ്ട് സങ്കീർണ്ണമായ സർജറികൾക്കും വിധേയയായി. എങ്കിലും പഠനം തുടരാൻ തന്നെയായിരുന്നു അവരുടെ തീരുമാണം. ആർക്കും തോൽപിക്കാൻ കഴിയാത്തതായിരുന്നു ആ നിശ്ചയദാർഢ്യം. 

20 വയസ്സിനുള്ളിൽ MBA പഠനം പൂർത്തിയാക്കിയ അവർ അലീഗഡ് മുസ് ലിം യൂണിവേഴ്സിറ്റിയിൽ മാനേജ്മെന്റിൽ പി.എ.ഡി ക്ക് ചേർന്നു.  മൂന്നു വർഷത്തിനുള്ളിൽ അവർ പി.എച്ച്.ഡി പൂർത്തിയാക്കി. പി.എച്ച്.ഡി ചെയ്യുന്ന സമയത്ത് ആഗ്രയിലെ ഹിന്ദുസ്ഥാൻ ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. 

വിവാഹ ശേഷം സൗദിയിൽ താമസമാക്കിയ അവരും ഭർത്താവും സൗദിയിലെ ജസാൻ യൂണിവേഴ്സിറ്റിയിൽ അസി.പ്രൊഫസർമാരായി ജോലി ചെയ്തുവരികയായിരുന്നു.  പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്ന ബാനു അലീഗഢിൽ പോസ്സ് ഡോക്ടറൽ കോഴ്സിന് ചേരുകയും; അതേസമയം നിരവധി മത്സര പരീക്ഷകളിൽ പങ്കെടുക്കുകയും ചെയ്തു. 

ആദ്യ ശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ യോഗ്യത നേടിയില്ലെങ്കിലും ശ്രമം തുടർന്നു. 2018 ൽ ഉത്തർപ്രദേശ് പബ്ലിക് സർവ്വീസ് കമ്മീഷന്റെയും (PSC) സിവിൽ സർവ്വീസിന്റെയും പ്രിലിമിനറി , മെയിൻസ് പരീക്ഷകൾ പാസ്സായി. ഇന്റർവ്യുവിന് വിളിച്ച സന്ദർഭത്തിൽ ഗർഭദാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു അവർ. എങ്കിലും റിസർട്ട് വന്നപ്പോൾ സിവിൽസർവ്വീസ് പരീക്ഷിയിൽ 277ഉം PSC പരീക്ഷയില് 6ഉം റാങ്കുകൾ കരസ്ഥമാക്കിയിരുന്നു.  അങ്ങനെ സബ് ഡിവിഷനൽ മജിസ്ട്രേറ്റായി നിയമനം ലഭിച്ചു. ഫിറോസാബാദിലെ അനധികൃത ഖനനത്തിന്റെ കാര്യത്തിൽ അവർ സ്വീകരിച്ച നടപടികൾ ശ്രദ്ധയാകർശിച്ചിരുന്നു. 

എന്നിട്ടും തൃപ്തയാകാതിരുന്ന അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം കഴിഞ്ഞ സിവിർസർവ്വീസ് പരീക്ഷയുടെ റിസൽട്ട് വന്നപ്പോഴായിരുന്നു. 234 ാം റാങ്ക് കരസ്ഥമാക്കിയെന്ന് മാത്രമല്ല IPS ഓഫീസറായി നിയമനം ലഭിക്കുകയും ചെയ്തു.  ജീവിതത്തിന്റെ ഏതു ഘട്ടത്തിലും തങ്ങളുടെ അഭിനിവേഷങ്ങളെ  (Passion) പിന്തുടരാനുള്ള അവസരം യുവതക്ക്, പ്രത്രേകിച്ച് പെൺകുട്ടികൾക്ക്  ലഭിക്കേണമെന്ന് അവർ പ്രത്യാശിച്ചു.  

Topics