വാര്‍ത്തകള്‍

തുനീഷ്യൻ മന്ത്രിയുടെ അറസ്റ്റിനെ വിമർശിച്ച് ഐക്യരാഷ്ട്രസഭ

അന്നഹ്ദ പാർട്ടിയെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട  മുൻ നീതിന്യായ മന്ത്രിക്കെതിരെ കേസെടുക്കുകയോ അല്ലങ്കിൽ വിട്ടയക്കുകയോ ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ. തുനീഷ്യയിലെ മനുഷ്യാവശകാശ ലംഘനങ്ങളിൽ ഐക്യരാഷ്ട്രസഭ ഉൽകണ്ഡ രേഖപ്പെടുത്തി. 

അന്നഹ്ദ ഉപാധ്യക്ഷനും പാർലമെന്റ് അംഗവുമായ നൂറുദ്ദീൻ ബിരിയെ  കഴിഞ്ഞ ഡിസംബർ 31 ന് കുറച്ചു പോലീസുകാർ കാറിൽ വലിച്ചു കയറ്റുകയും മണിക്കൂറുകളോളം അജ്ഞാത സ്ഥലത്ത് തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനെതിരെ ഭീകരവാദ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.  

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളാൽ   പ്രയാസപ്പെടുന്ന ഈ 63 കാരനെ ജനുവരി രണ്ടിന്  നിരാഹാര സമരത്തെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  മുൻ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥൻ ഫാതി ബൽദിയും സമാനസാഹചര്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 

Topics