വാര്‍ത്തകള്‍

ജനതാതൾ എം.എൽ.സി ഗുലാം റസൂൽ സൂര്യനമസ്കാരം ചെയ്യാൻ കൂട്ടാക്കിയില്ല

പഠ്ന : ഉത്തർപ്രദേശ് നിയമസഭ തിരെഞ്ഞെടുപ്പിൽ ജനതാതൾ (യുണൈറ്റഡ് ) ന്റെ മുസ് ലിം മുഖവും ബീഹാർ എം.എൽ.സിയുമായ ഗുലാം റസൂൽ ബൽയാവി “അല്ലാഹുവിന്റെ സൃഷ്ടിയാണ്” സൂര്യൻ എന്ന കാരണം പറഞ്ഞ് സൂര്യനമസ്കാരം ചെയ്യാൻ വിസമ്മതിച്ചു. 

“ഇസ് ലാമിൽ ഞങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ. മുസ് ലിംകൾക്ക് അല്ലാഹുവിന്റെ സൃഷ്ടികളെ ഒരിക്കലും ആരാധിക്കാൻ കഴിയില്ല”. “ജന്മം നൽകിയവനെയാണ് അല്ലാതെ ജനിച്ചവരെയല്ല ഞങ്ങൾ ആരാധിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

“സൂര്യനമസ്കാരം കൊണ്ടർത്ഥമാക്കുന്നത് സൂര്യനെ ആരാധിക്കുക എന്നാണ്. ഒരു മുസ് ലിം ഒരിക്കലും അതിന് മുതിരുകയില്ല. “

ജനുവരി 12 ‘സൂര്യനമസ്കാര’ ദിനമായി ആചരിക്കാനുള്ള ബി.ജെ.പിയുടെ ആഹ്യാനത്തെ തുടർന്നാണ് ജെ.ഡി.യു നേതാവിന്റെ ഈ പ്രസ്താവന. 

“ഇന്ത്യൻ ഭരണഘടനാ പ്രകാരം ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് ഇഷ്ടമുള്ള ദൈവത്തെ തിരെഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. ഇസ് ലാമിക വിശ്വാസ പ്രകാരം ദൈവം ഒന്നേയുള്ളൂ, ആ അല്ലാഹുവിനെയാണ് ഞങ്ങൾ ആരാധിക്കുന്നത് “ ബൽയാവി പറഞ്ഞു. 

Topics