Arab World വാര്‍ത്തകള്‍

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം

ഫലസ്ത്വീൻ : ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്രോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗസ്സയിൽ നിന്നും തൊടുത്തുവിട്ട റോക്കറ്റുകൾ മെഡിറ്ററേനിയൻ കടലിൽ പതിച്ചതിന് തൊട്ടടുത്ത ദിവസമാണിത്. ഈ റോക്കറ്റുകൾ ഇസ്രായേലിനെ ഉന്നംവെച്ചുള്ളതായിരുന്നുവോ എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഇസ്രായേൽ ഉന്നംവെച്ച ഏരിയകളിൽ കൃഷി സ്ഥലങ്ങളും ഉൾപ്പെടുമെന്ന് ഹമാസ് വൃത്തങ്ങൾ സൂചിപ്പിച്ചു. 

“ഞങ്ങളുടെ ജനതയെ സംരക്ഷിക്കാനും ഞങ്ങളുടെ നാടും പൂണ്യസ്ഥലങ്ങളും വിമോചിപ്പിക്കാനുള്ള പ്രതിരോധശ്രമങ്ങൾ ഇനിയും തുടരുമെന്ന്” ഹമാസ് വക്താവ് ഹാസിം ഖാസിം സൂചിപ്പിച്ചു. സെപ്റ്റംബറിൽ നടന്ന ഒരു സംഭവം ഒഴിച്ചുനിർത്തിയാൻ കഴിഞ്ഞവർഷം മെയിൽ നടന്ന  11 ദിവസം നീണ്ട ആക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള മറ്റ് റോക്കറ്റാക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. 

രണ്ട് ദശലക്ഷക്കണിനാളുകൾ താമസിക്കുന്ന ഗസ്സ കാലങ്ങളായി ഇസ്രായേൽ ഉപരോധത്തിന് കീഴിലാണ്. ഗസ്സയിലും പുറത്തേക്കുമുള്ള ജനങ്ങളുടെ സഞ്ചാരത്തെയും ഭക്ഷ്യസാമഗ്രികളുടെ കൈമാറ്റത്തെയും നിയന്ത്രിക്കുന്ന ഈ ഉപരോധം പ്രദേശത്തെ സാമ്പത്തികമേഖലയെ സാരമായി ബാധിക്കുകയും ജനങ്ങളെ കടുത്ത ദുരിതത്തിലകപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. 

Topics