ഖുര്‍ആന്‍പാരായണത്തിന്റെ സുജൂദില്‍

ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദിലെ പ്രാര്‍ഥന

(*)سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ، (**)فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ

: صححه الألباني في سنن الترمذي:٥٨٠ وفي سنن أبي داود:١٤١٤(*)

: سورة المؤمنون:١٤ وصححه أبي داود:٦٠/٢(**)

“സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി (ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍)”

“എന്‍റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്‍റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”

اَللهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْراً ، وَضَعْ عَنِّي بِهَا وِزْراً ، وَاجْعَلْهَا لِي عِنْدَكَ ذُخْراً ، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ

: (حسنه الألباني في سنن الترمذي:٥٧٩)

“അല്ലാഹുമ്മ-ക്തുബ് ലീ ബിഹാ ഇന്‍ദക അജ്റന്‍, വളഅ് അന്നീ ബിഹാ വിദ്റന്‍, വ-ജ്അല്‍ഹാ ലീ ഇന്‍ദക ദുഹ്റന്‍, വ-തക്വബ്ബല്‍ഹാ മിന്നീ കമാ തക്വബ്ബല്‍ത‍ഹാ മിന്‍ അബ്ദിക ദാവൂദ്”

“അല്ലാഹുവേ! എനിക്ക് (ഖുര്‍ആന്‍ പാരായണത്തിലെ സുജൂദ് ചെയ്തതിനും മറ്റും) നിന്‍റെ അടുത്ത് പ്രതിഫലം രേഖപ്പെടുത്തേണമേ; എന്നില്‍ നിന്ന്  പാപങ്ങള്‍ നീ മായ്ചുകളയുകയും ചെയ്യേണമേ. ഇത് നിന്‍റെ അടുക്കല്‍ ഒരു നിക്ഷേപമാക്കേണമേ. നീ നിന്‍റെ അടിമയും ആരാധകനുമായ ദാവൂദ്(അ)ല്‍ നിന്ന് ഇത് സ്വീകരിച്ചതുപോലെ നീ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured